പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി; പ്രണയം പിന്നീട് പകയായി; ഡെന്റൽ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി; പ്രണയം പിന്നീട് പകയായി; ഡെന്റൽ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2021, 09:55 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ച് കൊന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. വിശദമായ അന്വേഷണത്തിനായി പോലീസ് ബാലിസ്റ്റിക് സംഘത്തിന്റെ സഹായം തേടി. റൂറൽ എസ്പി കെ കാർത്തിക് ആണ് ഇക്കാര്യം അറിയിച്ചത്.

അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കും. നാടൻ തോക്ക് ഉപയോഗിച്ചാണ് വിദ്യാർത്ഥിനിയെ ആക്രമിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായ മാനസയെ സുഹൃത്തായ രാഖിൽ വെടിവെച്ച് കൊന്നത്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ.

കണ്ണൂർ സ്വദേശികളായ ഇരുവരും ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഇവിടെ നിന്നാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. നിരവധി തവണ രാഖിൽ മാനസയെ ശല്യം ചെയ്യുകയും, ഇതേ തുടർന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു.

കോതമംഗലത്തുള്ള താമസ സ്ഥലത്ത് എത്തിയാണ് രാഖിൽ മാനസയ്‌ക്ക് നേരെ വെടിയുതിർത്തത്. ഏതാനും ദിവസങ്ങൾക്ക് മുൻപുതന്നെ രാഖിൽ പ്രദേശത്ത് താമസം ആരംഭിച്ചിരുന്നുവെന്നാണ് വിവരം. ഇത് കൊല ആസൂത്രിതമാണെന്ന സൂചന നൽകുന്നു. ഉച്ചയോടെ മാനസയുടെ മുറിയിൽ എത്തിയ രാഖിൽ പിടിച്ചുവലിച്ച് മറ്റൊരു മുറിയിൽ കൊണ്ടു പോയ ശേഷം നിറയൊഴിക്കുകയായിരുന്നു.

രണ്ട് വെടിയുണ്ടകളാണ് മാനസയുടെ ശരീരത്തിൽ ഏറ്റത്. തലയിലും വയറിലുമാണ് ഇത്. തലയിലേറ്റ വെടിയുണ്ട തലയോട്ടി തകർത്ത് പുറത്തുവന്നിട്ടുണ്ട്. കൃത്യത്തിന് ശേഷം തലയിൽ വെടി വെച്ച് രാഖിലും ജീവനൊടുക്കുകയായിരുന്നു.

Tags: SuicideMurderdental studentmanasarakhil
ShareTweetSendShare

More News from this section

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

Latest News

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies