370 റദ്ദാക്കൽ : 2 വർഷം കൊണ്ട് സമഗ്ര വികസനം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

370 റദ്ദാക്കൽ : 2 വർഷം കൊണ്ട് സമഗ്ര വികസനം

കുമ്മനം രാജശേഖരൻ എഴുതുന്നു...

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2021, 03:08 pm IST
FacebookTwitterWhatsAppTelegram

അനുച്ഛേദം 370 റദ്ദാക്കൽ നടപടിയെത്തുടർന്ന് ജമ്മു കാശ്മീർ വൻ വികസനത്തിന്റെയും സമഗ്ര പുരോഗതിയുടേയും പുതിയ പന്ഥാവിലേക്ക് കടക്കുന്നു. രണ്ട് വർഷം കൊണ്ട് എല്ലാ മേഖലയിലും പുത്തൻ ഉണർവ്വും മാറ്റവും ദൃശ്യമായിട്ടുണ്ട്. കാശ്മീരിനെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു.മുരടിപ്പും നിശ്ചലാവസ്ഥയും മാറി. പ്രതീക്ഷയും പ്രത്യാശയും ജനങ്ങളിൽ ദൃശ്യമാണ്.റോഡ് , റെയിൽ , വൈദ്യുതി , ആരോഗ്യം , ടുറിസം , കൃഷി , ഹോർട്ടികൾച്ചർ , നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെല്ലാം വൻ കുതിപ്പ് ഉണ്ടായിട്ടുണ്ട്.

മുടങ്ങിക്കിടന്ന പല പദ്ധതികളും പുനരാരംഭിച്ചു. 6 വർഷമായി മുടങ്ങിക്കിടന്ന 5282 കോടി രൂപയുടെ 850 മെഗാവാട്ട് റാറ്റിൽ ജലവൈദ്യുത പദ്ധതി ധൃതഗതിയിൽ പുരോഗമിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സംരംഭങ്ങൾ വിജയകരമായി നടത്തുവാൻ കഴിയുന്നുവെന്ന നേട്ടവും രണ്ട് വർഷം കൊണ്ട് കാശ്മീരിന് കൈവരിച്ചു. എയിംസ് , ഐ ഐ ടി , ഐ ഐ എം തുടങ്ങിയ ലോകോത്തര പ്രീമിയർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുന്ന ഏക സംസ്ഥാനമാണ് ജമ്മു കാശ്മീർ. ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽ പാലം പണിയുന്നത് ഇവിടുത്തെ ചെനാബ് നദിയിലാണ്.

കാശ്മീർ നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി എന്നതാണ് ശ്രദ്ധേയമായ നേട്ടം. പുറം നാട്ടുകാർക്ക് 90 വർഷത്തേക്ക് ഭൂമി പാട്ടത്തിനെടുത്ത് വ്യവസായ സംരംഭങ്ങൾ തുടങ്ങാം. 40 കമ്പനികൾ 15,000 കോടി രൂപയുടെ നിക്ഷേപം ഇറക്കാൻ തയ്യാറായിട്ടുണ്ട്. റിന്യൂവബിൾ എനർജി , ഹോസ്‌പ്പിറ്റാലിറ്റി , പ്രതിരോധം , ടൂറിസം , നൈപുണ്യം , വിദ്യാഭ്യാസം , ഐറ്റി , ഇൻഫ്രാസ്ട്രക്ച്ചർ തുടങ്ങിയ വിവിധ മേഖലകളിൽ 13,600 കോടി രൂപയുടെ 168 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചുകഴിഞ്ഞു. ഇതിനായി 6000 ഏക്കർ ഭൂമി ഏറ്റെടുത്തു.

തൊഴിലവസരങ്ങളുടെ കാര്യത്തില്‍ സർക്കാർ കണക്കനുസരിച്ച് 2019-20 ൽ അധ്യാപകർക്കായി 27000 പുതിയ തസ്തികകളും 2020-21ൽ 50000 പുതിയ തസ്തികയും 2000 കോടി രൂപയും അനുവദിച്ചു. ഗ്രാമതലത്തിൽ ശാക്തീകരണ സംവിധാനം ഉറപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലങ്ങളിൽ 2000 അക്കൗണ്ടന്റുമാരെ നിയമിച്ചു. ജമ്മു കശ്മീർ സർക്കാരിന്റെ ഒരു അപൂർവ റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ 10,000 ഒഴിവുകൾ നികത്താന്‍ തീരുമാനമായി. 25000 ഒഴിവുകള്‍ കൂടി പിന്നീട് നികത്തും. ജൂനിയർ തസ്തികകളായ ഡോക്ടർമാർ, മൃഗഡോക്ടർമാർ, പഞ്ചായത്ത് അക്കൗണ്ട് അസിസ്റ്റന്റുമാരുടെ തസ്തികകൾ ഇതിൽ ഉൾപ്പെടുന്നു. അതായത് അനുച്ഛേദം 370 റദ്ദാക്കിയതിലൂടെ വികസന രംഗത്ത് പുത്തനുണര്‍വ്വ് എത്തിയെന്ന് ചുരുക്കം.

റോഡ് വികസനത്തില്‍ വലിയ മുന്നേറ്റം ഇക്കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ജമ്മുകശ്മീരിലുണ്ടായി. ജമ്മു ബൈപാസ്, ജമ്മു-ഉധംപൂർ സെക്ഷൻ, ചനിനി – നാശാരി തുരങ്കം, ലഖൻപൂർ-ഹിരാനഗർ, ഹിരാനഗർ-വിജയ്പൂർ എന്നിവയുടെ നിർമ്മാണം പൂർത്തിയായി. ഉദംപൂർ-റമ്പാൻ, റമ്പാൻ-ബനിഹാൽ, ബനിഹാൽ-ശ്രീനഗർ, കാസിഗണ്ട്-ബനിഹാൽ തുരങ്കപാത പദ്ധതിക്ക് ചുറ്റുമുള്ള റിംഗ് റോഡ് അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. പദ്ധതിയുടെ ആകെ ചിലവ് 8000 കോടി രൂപയാണ്. 21,653 കോടി രൂപ മുതല്‍മുടക്കുള്ള ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് 2023 ഓടെ പൂർത്തീകരിക്കും വിധമാണ് പ്രവര്‍ത്തനം. ജമ്മു-അഖ്നൂർ റോഡ്, ചേനാനി-സുധമഹദേവ് റോഡ് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി. ജമ്മു റിംഗ് റോഡിന്റെ 30 ശതമാനവും പൂർത്തിയായി.

2022 ഡിസംബറോടെ കശ്മീരിലെ സ്ഥലങ്ങൾ ട്രെയിൻ വഴി ബന്ധിപ്പിക്കും. ഉദ്മാപൂർ-കത്ര (25 കിലോമീറ്റർ) ഭാഗം, ബനിഹാൽ-ക്വാസിഗണ്ട് (18 കിലോമീറ്റർ) ഭാഗം, ക്വാസിഗണ്ട്-ബാരാമുള്ള (118 കിലോമീറ്റർ) ഭാഗം എന്നിവ ഇതിനകം കമ്മീഷൻ ചെയ്തു. കൂടാതെ മെട്രോ റെയിൽ ശ്രീനഗറിലേക്കും ജമ്മുവിലേക്കുമുള്ള പാതയിലാണ്.ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽ പാലവും ചേനാബ് നദിയിൽ ഉടൻ പൂർത്തിയാകും.

ജമ്മു കശ്മീരിലെ ആരോഗ്യ പരിരക്ഷാ രംഗത്തും ഇക്കാലയളവില്‍ വലിയ മാറ്റങ്ങള്‍ കാണാം. എയിംസ് പദ്ധതികൾ അതിവേഗം പുരോഗമിക്കുകയാണ്, 2023ഓടെ ജമ്മുവിലും, 2025ഓടെ മറ്റൊന്ന് കശ്മീരിലും പൂർത്തീകരിക്കും. ആരോഗ്യമേഖലയില്‍ കോർപ്പറേറ്റുകളായ അപ്പോളോ, മേദാന്ത, ഹിന്ദുജാസ് തുടങ്ങിയവരും നിക്ഷേപം നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുമ്പ് ആരോഗ്യമേഖലയില്‍ നീക്കിവച്ചത് 350 കോടി രൂപയായിരുന്നെങ്കില്‍ ഈ വർഷം അത് 1268 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ ഡി‌ആർ‌ഡി‌ഒ വികസിപ്പിച്ച 500 കിടക്കകളുള്ള രണ്ട് കോവിഡ് ആശുപത്രികൾ രോഗപ്രതിരോധ രംഗത്ത് സജീവമാണ്. കോവിഡ് -19 മൂന്നാം തരംഗ സാധ്യത മുന്‍നിർത്തി ജമ്മു കശ്മീരിലെ വിദൂര പ്രദേശങ്ങളിൽ 30 പുതിയ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചു വരുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏഴ് പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിച്ചു. അതിൽ നാലെണ്ണം ഇതിനകം തന്നെ പ്രവർത്തിക്കുന്നു. മെഡിക്കൽ കോളേജുകളിൽ സീറ്റുകൾ 500 ൽ നിന്ന് 955 ആയും 50 പുതിയ കോളേജുകളിലെ റെഗുലർ ഡിഗ്രി കോളേജുകളിൽ 25000 സീറ്റുകളായും ഉയർത്തി. കൂടാതെ കത്വയിലും ഹാൻഡ്‌വാരയിലും ബയോടെക്നോളജിക്കായി രണ്ട് ഐടി പാർക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies