സെമിയില്‍ തോല്‍പ്പിച്ച താരം ഫൈനലില്‍ പരാജയപ്പെട്ടു; ആശ്വസിപ്പിച്ച് സിന്ധു
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സെമിയില്‍ തോല്‍പ്പിച്ച താരം ഫൈനലില്‍ പരാജയപ്പെട്ടു; ആശ്വസിപ്പിച്ച് സിന്ധു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2021, 09:53 am IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി വി സിന്ധുവിന്റെ ആത്മാര്‍ത്ഥമായ പ്രോത്സാഹനവും വാക്കുകളും തന്നെ വികാരനിര്‍ഭരയാക്കിയെന്ന് ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്. സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ വാക്കുകള്‍. ബാഡ്മിന്റന്‍ സിംഗിള്‍സില്‍ സെമിയില്‍ സിന്ധുവിനെ തോല്‍പ്പിച്ച താരമാണ് തായ് യു സിങ്. ഫൈനലില്‍ ചൈനയുടെ ചെന്‍ യു ഫേയിയോട് പരാജയപ്പെട്ട തായ് സു യിങ് വെള്ളിയാണ് സ്വന്തമാക്കിയത്. ഏറെ നാളുകളായി ലോക ഒന്നാം നമ്പര്‍ താരമായ തായ് സു യിങിന് ഇതുവരെ ഒളിമ്പിക്‌സിലോ ലോക ചാമ്പ്യന്‍ഷിപ്പിലോ മെഡല്‍ നേടാനായിട്ടില്ല. ഫൈനല്‍ മത്സരം പൂര്‍ത്തിയായതിന് പിന്നാലെ ഏവര്‍ക്കും നന്ദി പറഞ്ഞ് പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സിന്ധുവിനെ കുറിച്ചും തായ് സു യിങ് പരാമര്‍ശിക്കുന്നത്.

സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പരിഭാഷ,

”ഈ സ്വപ്‌ന വേദിയിലേക്ക് ഞാന്‍ എത്തുന്നത് ഇത് മൂന്നാം തവണയാണ്. ഒടുവില്‍ എനിക്ക് ഫൈനലില്‍ എത്താന്‍ സാധിച്ചു. പക്ഷേ, ഏറ്റവും മികച്ച നേട്ടം ഇത്തവണയും എന്നെ കൈവിട്ടു. അതില്‍ ചെറിയ വിഷമമുണ്ട്. പക്ഷേ ഇത്തരം അപൂര്‍ണതകള്‍ ജീവിതത്തിന്റെ ഭാഗമാണല്ലോ. കൂടുതല്‍ നല്ല ഫലത്തിനായി ഞാന്‍ തുടര്‍ന്നും അധ്വാനിക്കും. ഇനി മറ്റൊരു ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിക്കുമോ എന്ന് അറിയില്ല. എങ്കിലും ഇത്തവണ മെഡല്‍ പട്ടികയില്‍ ഇടം പിടിച്ചതില്‍ സന്തോഷം. അത് പക്ഷേ പൂര്‍ണമല്ല. എങ്കിലും ഞാന്‍ എന്നോട് തന്നെ പറയുന്നു. തായ് സു യിങ് നീ വലിയ താരമാണ്.

എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. മത്സരഫലം എന്നെ സംബന്ധിച്ച് അല്‍പ്പം ക്രൂരമാണ്. പക്ഷേ അത് ഇരുകയ്യും നീട്ടി സ്വീകരിക്കാനേ സാധിക്കൂ. കഴിവിന്റെ പരമാവധി ശ്രമിച്ചുവെന്ന ബോധ്യം എനിക്കുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങളെ സഹായിച്ച എല്ലാവര്‍ക്കും നന്ദി. ഒപ്പം നിന്ന ജപ്പാനും എന്റെ ടീമിനും നന്ദി. ഈ കോവിഡ് കാലത്ത് ഒരുമിച്ച് നാട്ടിലേക്ക് മടങ്ങാനോ ദീര്‍ഘകാലം ഒരുമിച്ചു പരിശീലിക്കാനോ കഴിയില്ല. എങ്കിലും എല്ലാത്തിനും നന്ദി.

ഒരു കാര്യം കൂടി പറയട്ടെ. മത്സരശേഷം വെള്ളിമെഡല്‍ സ്വന്തമാക്കി നില്‍ക്കുമ്പോള്‍ സിന്ധു ഓടി എന്റെ അടുത്ത് വന്നു. എന്നെ ആശ്ലേഷിച്ച്, മുഖം കയ്യിലെടുത്ത് സിന്ധു പറഞ്ഞു. നിനക്ക് പൂര്‍ണ സന്തോഷമില്ലെന്ന് അറിയാം. പക്ഷേ നീ നന്നായി കളിച്ചു. ഇത് നിനക്കുള്ള കളിയായിരുന്നില്ല. അതിന് ശേഷം എന്റെ കൈ ചേര്‍ത്ത് പിടിച്ച് സിന്ധു പറഞ്ഞു. നിന്റെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് മനസിലാകും. സിന്ധുവിന്റെ ആത്മാര്‍ത്ഥമായ പ്രോത്സാഹനം സത്യത്തില്‍ എന്നെ കരയിപ്പിച്ച് കളഞ്ഞു. പരമാവധി കഷ്ടപ്പെട്ടിട്ടും എനിക്ക് സ്വര്‍ണത്തിലേക്ക് എത്താനായില്ല. എല്ലാവരുടേയും പ്രോത്സാഹനത്തിന് ഒരിക്കല്‍ കൂടി നന്ദി പറയുന്നുവെന്നും” തായ് സു യിങ് കുറിച്ചു.

 

 

ShareTweetSendShare

More News from this section

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വകാര്യ റോക്കറ്റ്; ശ്രീഹരിക്കോട്ടയില്‍ വിക്രം-1 സജ്ജം, ബഹിരാകാശ രംഗത്ത് പുതിയ അധ്യായം

അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

ഭാര്യയ്‌ക്ക് ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ ജീവനാംശം വേണ്ട; നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി

അധികാരം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ഭൂമി കൈയ്യേറി; അവരെ ചൂഷണം ചെയ്തു; സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

220 അടി താഴ്ചയുള്ള ബോര്‍വെല്ലില്‍ വീണ് നാലുവയസ്സുകാരന്‍; ജീവന്‍ രക്ഷിക്കാന്‍ പരിശ്രമിച്ച് രക്ഷകപ്രവര്‍ത്തകര്‍; സംഭവം ഹരിയാനയില്‍

Latest News

അവസാന ശ്വാസത്തിലും കടമ മറന്നില്ല; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വാഹനം സുരക്ഷിതമായി ഒതുക്കി കുട്ടികളെ സുരക്ഷിതമാക്കി; സ്‌കൂളില്‍ വിവരം അറിയിച്ചശേഷം വാന്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു

സമാജ് വാദി പാര്‍ട്ടിയില്‍ വീണ്ടും പൊട്ടിത്തെറി; ചീഫ് വിപ്പ് സ്ഥാനമൊഴിഞ്ഞ് കമാല്‍ അക്തര്‍

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഭരണസംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ നീക്കം; കേന്ദ്ര സെക്രട്ടറിമാരുമായി ഉന്നതതല യോഗം ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്‌കൂള്‍ ബസിന് മുകളിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണ് വിദ്യാര്‍ഥി മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക്

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് പറ്റിച്ചു; യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies