പാലക്കാട് : റെയിൽ വേ സ്റ്റേഷനിൽ നിന്നും തീവണ്ടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശിയെ കസ്റ്റഡിയിൽ എടുത്തു. രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സിആർപിഎഫ് ആണ് സ്വർണം പിടിച്ചെടുത്തത്.
അരക്കിലോ സ്വർണ ബിസ്ക്കറ്റാണ് ഇയാളിൽ നിന്നും പിടികൂടിയത്. ആന്ധ്രയിൽ നിന്നുമാണ് സ്വർണം എത്തിച്ചതെന്ന് പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. തൃശ്ശൂരിൽ എത്തിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
100 ഗ്രാം വരുന്ന അഞ്ച് സ്വർണ ബിസ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ കസ്റ്റംസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാനാന്തര സ്വർണക്കടത്ത് സംഘമാണ് ഇതിന് പിന്നിലെന്നാണ് നിഗമനം.
Comments