ന്യൂഡൽഹി: ബോക്സിംഗിൽ വെങ്കല മെഡൽ നേടിയ ലവ്ലീന ബോർഗോഹായിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം.
‘ഉശിരൻ പോരാട്ടമാണ് ലവ്ലീന നടത്തിയത്. ബോക്സിംഗ് റിംഗിലെ ലവ്ലീനയുടെ പോരാട്ടം നിരവധി ഇന്ത്യക്കാർക്ക് പ്രചോദനമാണ്. ദൃഢതയും നിശ്ചയദാർഢ്യവും ഏറെ പ്രശംസിക്കപ്പെടേണ്ടതാണ്. വെങ്കല മെഡൽ നേട്ടത്തിന് എല്ലാ അഭിനന്ദനങ്ങളും നേരുന്നു. ലവ്ലീനയുടെ ഭാവി ഉജ്ജ്വലമാകട്ടെ എന്ന് ആശംസിക്കുന്നു.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Comments