തിരുവനന്തപുരം : കൊറോണ പ്രതിരോധത്തിൽ കേരളത്തിന് ഗുരുതര വീഴ്ച പറ്റിയതായി കേന്ദ്ര സംഘം. സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്തിയതിന് പിന്നാലെ നടത്തിയ റിപ്പോർട്ടിലാണ് കേന്ദ്രസംഘം ഇക്കാര്യം വ്യക്തമാക്കുന്നത്. കേന്ദ്രസർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ കേരളം പരാജയപ്പെട്ടെന്നും റിപ്പോർട്ടിലുണ്ട്.
കേരളത്തിലെ കൊറോണ പരിശോധനകൾ കാര്യക്ഷമമല്ല. കേന്ദ്രസർക്കാർ നിർദ്ദേശം അനുസരിച്ച് കണ്ടെയ്ൻമെന്റ് സോണുകളില്ല. ഗാർഹിക നിരീക്ഷണം ഫലപ്രദമല്ല. സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിൽ പോലും കേരളം മതിയായ ശ്രദ്ധ ചെലുത്തുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അവലോകന റിപ്പോർട്ട് സംഘം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കൈമാറും.
സംസ്ഥാനത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സംഘം സംസ്ഥാനത്ത് എത്തിയത്.
Comments