ഇതാണ് ഞങ്ങളുടെ 'ഈശോ' ; ടാഗ് ലൈൻ ഒഴിവാക്കി പുതിയ മോഷൻ പോസ്റ്റർ പുറത്തിറക്കി നാദിർഷ, ജയസൂര്യ ടീം
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇതാണ് ഞങ്ങളുടെ ‘ഈശോ’ ; ടാഗ് ലൈൻ ഒഴിവാക്കി പുതിയ മോഷൻ പോസ്റ്റർ പുറത്തിറക്കി നാദിർഷ, ജയസൂര്യ ടീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2021, 09:41 pm IST
Facebook
Twitter
WhatsAppTelegram

വിവാദങ്ങൾക്കിടെ ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈശോയുടെ രണ്ടാം മോഷൻ പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. വിവാദത്തെ തുടർന്ന് ടാഗ് ലൈൻ ഒഴിവാക്കിയാണ് പുതിയ മോഷൻ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ജയസൂര്യയെ കൂടാതെ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ജാഫര്‍ ഇടുക്കിയുമാണ് പോസ്റ്ററിലുള്ളത്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക.

Eesho……2nd motion poster…..❤️

Posted by Jayasurya on Wednesday, August 4, 2021

അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ്​ സിനിമ നിർമിക്കുന്നത്​. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ എം ബാദുഷ, ബിനു സെബാസ്റ്റ്യൻ എന്നിവരാണ്. മുൻചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് നാദിർഷാ ഇത്തവണ ഒരുക്കിയിരിക്കുന്നത്. സുനീഷ് വാരനാടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാ നാം ഷാജി, കേശു ഈ വീടിന്‍റെ നാഥന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് ഈശോ. ദിലീപ് നായകനാവുന്ന കേശു ഈ വീടിന്‍റെ നാഥന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.

ഈശോ എന്ന് പേരിട്ട സിനിമയുടെ ടാഗ് ലൈൻ നോട്ട് ഫ്രം ദി ബൈബിൾ എന്നതായിരുന്നു. എന്നാൽ സിനിമ ടൈറ്റിലിനെതിരെ കൃസ്ത്യൻ സംഘടനയായ കാസ രംഗത്തെത്തിയതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. മതവികാരം വ്രണപ്പെടുത്തിയ സംവിധായകൻ നാദിർഷയ്‌ക്കെതിരെ കാസ പ്രസിഡൻ്റ് കെവിൻ പീറ്റർ എറണാകുളം സെൻട്രൽ പോലീസിൽ പരാതിയും നൽകിയിരുന്നു. ക്രൈസ്തവ സമൂഹം ആരാധിക്കുന്ന യേശുദേവനെ അവഹേളിക്കുന്ന വിധമുള്ള സിനിമാ പേര് പൂർണമായും പിൻവലിക്കണമെന്നും കാസ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പേര് മാറ്റില്ലെന്ന ഉറച്ച നിലപാടിലായിരുന്നു നാദിർഷ. ക്രിസ്ത്യന്‍ സമുദായത്തിലെ സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റെ പേരില്‍ സിനിമയുടെ ടാഗ് ലൈന്‍ മാത്രം മാറ്റുമെന്നും പേര് മാറ്റില്ലെന്ന് നാദിര്‍ഷ വ്യക്തമാക്കിയിരുന്നു.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

മരിക്കുന്നതിന് മുൻപ് ദൃശ്യങ്ങൾ അയച്ചു; ആലപ്പുഴയിൽ യുവതി ജീവനൊടുക്കിയ സംഭവം: പ്രതിശ്രുത വരനും അമ്മയ്‌ക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം

മത്സരത്തിനിടെ വീണ്ടും അപകടം; യൂറോപ്പിൽ നടൻ അജിത് കുമാറിന്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു

ജമ്മു കശ്മീരിൽ സുരക്ഷാസേനയുടെ മിന്നൽനീക്കം; പുൽവാമയിൽ ഭീകരരുടെ രണ്ട് പ്രധാന സഹായികൾ പിടിയിൽ

സ്കൂൾകാലത്തെ സഹപാഠി, വിവാഹശേഷം സോഷ്യൽ മീഡിയയിലൂടെ സൗഹൃദം; വീട്ടിലെത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി, എസ്ഐക്കെതിരെ കേസ്

നക്സൽ കേന്ദ്രത്തിൽ നിന്നും വൻ ആയുധ-സ്ഫോടക ശേഖരം പിടികൂടി; കാട്ടിനുള്ളിൽ ഒളിപ്പിച്ചത് എ.കെ 47 മുതൽ നാടൻ ഹാൻഡ് ഗ്രനേഡുകൾ വരെ; വിവരം കൈമാറിയത് കീഴടങ്ങിയ നക്സലുകൾ

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘ഉമ്മം’ ഓൺലൈനിൽ വിറ്റു; ആമസോൺ, സ്വഗ്ഗി, ബിഗ്ബാസ്ക്കറ്റ് എന്നിവയ്‌ക്ക് മുട്ടൻപണി; ഫുഡ് ലൈസൻസ് സസ്പെൻഡ് ചെയ്തു

ക്ലാസ് മുറിയിൽ ശിരോവസ്ത്രം; ‘ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ല’; മുസ്ലിം വിദ്യാർഥിനിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies