പാലക്കാട് : വീട്ടിൽ അനധികൃതമായ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടികൂടി. തൃത്താലയിലാണ് സംഭവം. 2500 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്.
കൂറ്റനാട് സ്വദേശി അജിയുടെ വീട്ടിൽ നിന്നാണ് സ്പിരിറ്റ് കണ്ടെത്തിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇത് പിടിച്ചെടുത്തത്. സംഭവത്തിൽ അജിയുടെ അച്ഛനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. അജിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
Comments