ടോക്കിയോ: ഒളിംപിക്സ് വനിതാ ഹോക്കി വെങ്ക പോരാട്ടത്തിൽ ഇന്ത്യ പൊരുതി വീണു. ബ്രിട്ടണോട് 4-3 നാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഏറെ പ്രതിസന്ധികളെ അതിജീവിച്ച് ഒളിംപിക്സിലെത്തിയ ഇന്ത്യ സെമിയിൽ പ്രവേശിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മെഡൽ നേടാനായില്ലെങ്കിലും തലയെടുപ്പോടെ തന്നെയാണ് ഇന്ത്യൻ വനിതാ ടീമിന്റെ മടക്കം.
ബ്രിട്ടന് വേണ്ടി സിയാന്‍ റായെര്‍, പിയേനി വെബ്, ഗ്രേസ് ബാല്‍സ്ഡണ്‍, സാറ റോബേര്‍ട്സണ്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഇന്ത്യയ്‌ക്കായി ഗുര്‍ജിത് കൗര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വന്ദന കടാരിയ മൂന്നാം ഗോള്‍ നേടി.















