ഒളിംപിക്സിലെ സ്വർണ്ണ മെഡൽ ശരിക്കും സ്വർണ്ണമാണോ; ഒരു മെഡലിന് എത്ര വിലവരും; അറിയാം മെഡൽ വിശേഷങ്ങൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഒളിംപിക്സിലെ സ്വർണ്ണ മെഡൽ ശരിക്കും സ്വർണ്ണമാണോ; ഒരു മെഡലിന് എത്ര വിലവരും; അറിയാം മെഡൽ വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2021, 01:56 pm IST
FacebookTwitterWhatsAppTelegram

ഒളിംപിക്സ് മത്സരങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ഇനത്തിലെയും ഫൈനൽ കഴിയുമ്പോൾ മെഡൽ സമ്മാനിക്കുന്നത് നമ്മൾ കാണാറുണ്ട്. ഈ നൽകുന്ന സ്വർണ്ണ മെഡലിനെ പറ്റി പലരും പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും. ഇത് ശരിക്കും സ്വർണ്ണമാണോ ? നിർമ്മാണത്തിന് ഉപയോഗിക്കുന്ന ലോഹങ്ങൾ എന്തൊക്കെയായിരിക്കും, ഇതിനൊക്കെ എത്ര വില വരും എന്നൊക്കെയാണ് പ്രധാന സംശയങ്ങൾ.

എന്നാൽ ശരിക്കും സ്വർണ്ണ മെഡൽ പൂർണ്ണമായും സ്വർണ്ണമല്ല. കുറച്ച് സ്വർണ്ണവും ബാക്കി വെള്ളിയും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. സ്വർണ്ണ മെഡലുകൾക്ക് 556 ഗ്രാം ആണ് ഭാരം. ഇതിൽ പുറത്ത് പൂശുന്നതിന് 6 ഗ്രാം സ്വർണ്ണം മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ബാക്കി വെള്ളിയാണെന്നാണ് ഇന്റർനാഷണൽ ഒളിംപിക് കമ്മറ്റി പറയുന്നത്. ടോക്കിയോ ഒളിംപിക്‌സിൽ സ്വർണ്ണ മെഡലുകൾക്ക് 820 ഡോളർ മതിപ്പ് വിലയുണ്ടെന്നാണ് ഒളിംപിക് അസോസിയേഷനുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇത് ഏകദേശം അറുപതിനായിരം രൂപ വരും.  കേസിംഗ്, എൻഗ്രേവിംഗ് തുടങ്ങിയവ അടക്കമാണ് ഇത്.

വെള്ളി മെഡൽ പരിശുദ്ധമായ വെള്ളി തന്നെ ഉപയോഗിച്ച് നിർമ്മിച്ചവയാണ്. അവയുടെ ഭാരം ഏകദേശം 550 ഗ്രാം ആണ്. ഇതിൽ 92.5 ശതമാനം വെള്ളിയായിരിക്കണമെന്നാണ് ഒളിംപിക് അസോസിയേഷൻ നിഷ്കർഷിച്ചിട്ടുള്ളത്. 925-1000 ഗ്രേഡിന്റെ വെള്ളിയാണ് ഉപയോഗിക്കുന്നത്. 450 ഡോളറാണ് വെള്ളി മെഡലിന്റെ മതിപ്പ് വിലയായി കണക്കാക്കപ്പെടുന്നത്. ഇത് ഏകദേശം 33,000 രൂപയോളം വരും. വെങ്കല മെഡലിലേക്ക് വന്നാൽ 95 ശതമാനം കോപ്പറും ബാക്കി അഞ്ച് ശതമാനം സിങ്കും ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. 450 ഗ്രാമാണ് ഇതിന്റെ ഭാരം. അഞ്ച് ഡോളറാണ് മതിപ്പ് വില. ഇത് ഏകദേശം 370 രൂപ വരും.

മെഡലുകളുടെ ആകൃതി സാധാരണയായി ഒരു ചെയിനിനോ റിബണിനോ അറ്റാച്ച്മെൻറ് ഉള്ള വൃത്താകൃതിയിലാണ്. ഏറ്റവും കുറഞ്ഞ വ്യാസം 60 മില്ലിമീറ്ററാണ്, കനം കുറഞ്ഞത് 3 മില്ലീമീറ്ററാണ്. മെഡലുകളുടെ ഭാരം 450 മുതൽ 800 ഗ്രാം വരെയാകണമെന്നും ഒളിംപിക് കമ്മിറ്റി നിഷ്കർഷിക്കുന്നു. ഓരോ മെഡലിലും ഒളിംപിക്സിന്റെ ചിഹ്നമായ അഞ്ച് വളയം, ഗ്രീക്ക് ദേവതയുടെ ചിത്രം, ഏത് ഒളിംപിക്സാണ് എന്നിവ ആലേഖനം ചെയ്യും.

ഇത്തവണത്തെ ഒളിംപിക്സ് മെഡലിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. റീ സൈക്കിൾ ചെയ്ത ഇലക്ടോണിക് ഗാഡ്ജെറ്റുകൾ മെഡൽ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. കേടായി ഉപേക്ഷിക്കപ്പെട്ടിട്ടുള്ള ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോൺ തുടങ്ങിയ ഇ-വേസ്റ്റുകൾ പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ചാണ് മെഡൽ നിർമ്മിച്ചത്. ഇതിനായി പ്രത്യേക ക്യാംപെയിനും ഒളിംപിക് അസോസിയേഷൻ നടത്തിയിരുന്നു.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies