കൊറോണ ചികിത്സാ പ്രോട്ടോകോൾ; നാലാം പതിപ്പുമായി സംസ്ഥാനം; രോഗലക്ഷണമില്ലാത്തവർക്ക് ഹോം കെയർ ഐസൊലേഷൻ മാത്രം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊറോണ ചികിത്സാ പ്രോട്ടോകോൾ; നാലാം പതിപ്പുമായി സംസ്ഥാനം; രോഗലക്ഷണമില്ലാത്തവർക്ക് ഹോം കെയർ ഐസൊലേഷൻ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2021, 04:17 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മൂന്നാം തരംഗവ്യാപനത്തിന് മുന്നോടിയായുളള മുന്നൊരുക്കമായി കൊറോണ ചികിത്സാ പ്രോട്ടോകോളിന്റെ നാലാം പതിപ്പ് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തിറക്കി. മൂന്നാം തരംഗം കൂടി മുന്നിൽ കണ്ട് മരണനിരക്ക് കുറയ്‌ക്കുക എന്ന ലക്ഷ്യം കൂടി പ്രോട്ടോകോളിനുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

നേരിയത് (മൈൽഡ്), മിതമായത് (മോഡറേറ്റ്), ഗുരുതരമായത് (സിവിയർ) എന്നിങ്ങനെ എ, ബി, സി മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് കോവിഡ് രോഗികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തുന്നത്. നേരിയ രോഗ ലക്ഷണങ്ങളുള്ളവർക്ക് നിരീക്ഷണം മാത്രം മതി. അവർക്ക് ആന്റിബയോട്ടിക്കുകളോ, വിറ്റാമിൻ ഗുളികകളോ നൽകേണ്ടതില്ല. എന്നാൽ കൃത്യമായ നിരീക്ഷണവും ഐസൊലേഷനും ഉറപ്പ് വരുത്തണം. അവർക്ക് അപായ സൂചനകളുണ്ടെങ്കിൽ (റെഡ് ഫ്ളാഗ്) നേരത്തെ തന്നെ കണ്ടുപിടിക്കാനുള്ള ഗൈഡ് ലൈൻ പുറത്തിറക്കിയിരുന്നു. ഇത് കൃത്യമായി പാലിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണെന്നും പ്രോട്ടോകോളിൽ പറയുന്നു.

രോഗ സ്വഭാവമനുസരിച്ച് അഞ്ച് തരത്തിലുള്ള പരിചരണമാണ് ഉറപ്പ് വരുത്തുന്നത്. രോഗലക്ഷണമില്ലാത്തവർക്ക് ഹോം കെയർ ഐസൊലേഷൻ മാത്രം മതിയാകും. എന്നാൽ വീട്ടിൽ ഐസോലേഷന് സൗകര്യമില്ലാത്തവരെ ഡി.സി.സി.കളിൽ പാർപ്പിക്കണം. കാറ്റഗറി എയിലെ രോഗികളെ സി.എഫ്.എൽ.ടി.സി.കളിലേക്കും കാറ്റഗറി ബിയിലെ രോഗികളെ സി.എസ്.ടി.എൽ.സി. എന്നിവിടങ്ങളിലും കാറ്റഗറി സിയിലുള്ള ഗുരുതര രോഗികളെ കൊറോണ ആശുപത്രികളിലുമായിരിക്കും ചികിത്സിക്കുക.

ഗർഭിണികളെ മരണത്തിൽ നിന്നും സംരക്ഷിക്കാൻ പ്രത്യേക ക്രിട്ടിക്കൽ കെയർ മാർഗ നിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രമേഹ രോഗികളിലെ  മരണനിരക്ക് കുറയ്‌ക്കാൻ പ്രമേഹ രോഗ നിയന്ത്രണത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. കുട്ടികളുടെ ക്രിട്ടിക്കൽ കെയർ, ഇൻഫെക്ഷൻ മാനേജ്മെന്റ്, പ്രായപൂർത്തിയായവരുടെ ക്രിട്ടിക്കൽ കെയർ, ശ്വാസതടസമുള്ള രോഗികൾക്കുള്ള വിദഗ്ധ ചികിത്സ, ആസ്പർഗില്ലോസിസ്, മ്യൂകോർമൈക്കോസിസ് ചികിത്സ എന്നിവയും പുതിയ പ്രോട്ടോകോളിൽ വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ആദ്യ പ്രോട്ടോകോളിന് ശേഷം ഇത് മൂന്നാം തവണയാണ് സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോകോൾ പുതുക്കുന്നത്. ഓരോ കാലത്തുമുള്ള വൈറസിന്റെ സ്വഭാവവും അതനുസരിച്ചുള്ള വിദഗ്ധ ചികിത്സയും ഉറപ്പാക്കാനാണ് ചികിത്സ പ്രോട്ടോകോൾ പുതുക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

Tags: covidprotocol
ShareTweetSendShare

More News from this section

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies