ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയ നീരജിന്റെ നേട്ടം ഇന്ത്യൻ സൈന്യത്തിനുള്ള ബഹുമതിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ജർമ്മനിയുടെ ലോകചാമ്പ്യനായ വെറ്ററിനെ മറികടന്നാണ് നീരജ് ചോപ്ര സ്വർണ്ണം നേടിയത്. കരസേനയിൽ സുബേദാറായി സേവനം അനുഷ്ഠിക്കുന്ന താരമാണ് നീരജ്.
‘സ്വതന്ത്ര ഭാരത ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സ് ട്രാക് ആൻഡ് ഫീൽഡ് വിഭാഗത്തിലെ സ്വർണ്ണം നേടിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങൾ. ഒട്ടും പ്രതീക്ഷിക്കാത്ത വിഭാഗത്തിലാണ് നീരജ് കരുത്തുറ്റ പ്രകടനം നടത്തിയത്. ചരിത്രം കുറിച്ച നീരജിന്റെ പ്രകടനത്തിൽ ഏറെ അഭിമാനം കൊള്ളുന്നു.’ രാജ് നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
നീരജിന്റെ നേട്ടം രാജ്യത്തിനും ഇന്ത്യൻ സൈന്യത്തിനും ഏറെ അഭിമാനം നൽകുന്നുവെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ഒളിമ്പിക്സിലെ യുദ്ധമുഖത്ത് ഒരു യാഥാർത്ഥ സൈനിക നായിട്ടാണ് നീരജ് പോരാടിയതെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
Comments