ഇന്ത്യക്ക് ഇത് ചരിത്ര നിമിഷം: ഐഎൻഎസ് വിക്രാന്തിന്റെ വിജയകരമായ ആദ്യ കടൽ യാത്രയെ കുറിച്ച് വൈസ് അഡ്മിറൽ എ.കെ ചൗള
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യക്ക് ഇത് ചരിത്ര നിമിഷം: ഐഎൻഎസ് വിക്രാന്തിന്റെ വിജയകരമായ ആദ്യ കടൽ യാത്രയെ കുറിച്ച് വൈസ് അഡ്മിറൽ എ.കെ ചൗള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2021, 11:05 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ‘ഐഎൻഎസ് വിക്രാന്ത്’ ഞായറാഴ്ച അതിന്റെ ആദ്യ കടൽയാത്ര വിജയകരമായി പൂർത്തിയാക്കി. ഇന്ത്യൻ നാവികസേനയുടെ ശ്രമത്തെ വൈസ് അഡ്മിറൽ എ.കെ ചൗള അഭിനന്ദിച്ചു.

ഇത് ഇന്ത്യക്ക് ഒരു ചരിത്ര നിമിഷം. കടലിലെ അഞ്ച് ദിവസത്തെ വിജയകരമായ പരീക്ഷണങ്ങൾക്ക് ശേഷം കൊച്ചിയിലേക്ക് മടങ്ങി വന്ന വൈസ് അഡ്മിറൽ പറഞ്ഞു. വലിയ സംതൃപ്തിയോടെയാണ് തങ്ങൾ മടങ്ങുന്നതെന്നും, ഒരു കൂട്ടായ്മയുടെ പരിശ്രമത്തിലൂടെയാണ് ഇത് സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിക്രാന്തിന്റെ ആദ്യ കടൽ യാത്ര ഇന്നലെ വിജയകരമായി പൂർത്തിയാക്കി, ഈ മാസം 4 ന് കൊച്ചിയിൽ നിന്നാണ് കപ്പൽ യാത്ര തിരിച്ചത്.

ഇന്ത്യൻ നാവികസേനയ്‌ക്ക് കപ്പൽ കൈമാറുന്നതിന് മുമ്പ് എല്ലാ ഉപകരണങ്ങളും സംവിധാനങ്ങളും പരിശോധിക്കുന്നതിനായി കടൽ പരീക്ഷണങ്ങളുടെ പരമ്പര തുടരും.

പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പനുസരിച്ച് ഇന്ത്യൻ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ (ഡിഎൻഡി) രൂപകൽപ്പന ചെയ്ത ഐഎൻഎസ് വിക്രാന്ത് ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിൻ ഷിപ്പ് യാർഡ് കപ്പൽശാലയിലാണ് നിർമ്മിച്ചത്.

‘ആത്മ നിർഭാർ ഭാരത്’, ഇന്ത്യൻ നാവികസേനയുടെ ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ എന്നിവയ്‌ക്കായുള്ള രാജ്യത്തിന്റെ അന്വേഷണത്തിന്റെ ഒരു പ്രധാന ഉദാഹരണമാണ് ഐഎൻഎസ് വിക്രാന്ത്.

ഈ വിമാനവാഹിനിക്കപ്പലിന് 262 മീറ്റർ നീളവും 62 മീറ്റർ വീതിയും, സൂപ്പർ സ്ട്രക്ചർ ഉൾപ്പെടെ 59 മീറ്റർ ഉയരവുമുണ്ട്. കപ്പലിൽ 2,300ലധികം കമ്പാർട്ടുമെന്റുകളുണ്ട്, 1700ഓളം നാവികരെ വഹിക്കാൻ കപ്പലിന് സാധിക്കും. വനിതാ ഓഫീസർമാർക്ക് ജൻഡർ-സെൻസിറ്റീവ് താമസ സൗകര്യങ്ങളുണ്ട്.

കന്നി കപ്പൽ യാത്രയ്‌ക്കിടെ, കപ്പലിന്റെ പ്രകടനം, ഹൾ, മെയിൻ പ്രൊപ്പൽഷൻ, പവർ ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ (പിജിഡി), സഹായ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ പരീക്ഷിച്ചു.

വൈസ് അഡ്മിറൽ എ.കെ. ചൗള, ഫ്‌ളാഗ് ഓഫീസർ കമാന്റിംഗ്-ഇൻ-ചീഫ് സതേൺ നേവൽ കമാൻഡ് എന്നിവരാണ് അവസാന ദിവസം ട്രയലുകൾ അവലോകനം ചെയ്തത്. സിസ്റ്റം പാരാമീറ്ററുകൾ തൃപ്തികരമാണെന്ന് തെളിയിക്കുകയും ചെയ്തു.

കൊറോണ കാരണം വെല്ലുവിളികൾ നേരിടേണ്ടിവന്നിട്ടും ആദ്യ പരീക്ഷണം വിജയകരമായി പൂർത്തിയാക്കുന്നത് ധാരാളം ആളുകളുടെ വർഷങ്ങളായുള്ള ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലമാണ്.

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് വിക്രാന്തിന്റെ കൈമാറ്റം ലക്ഷ്യമിടുന്നത്.

Tags: ins vikranth
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies