ന്യൂഡൽഹി : വളരെ പ്രധാനപ്പെട്ട വിഷയം ചർച്ചയ്ക്കെടുക്കുന്നുവെന്നും പാർലമെന്റിൽ ഹാജരാകണമെന്നും കാട്ടി പാര്‍ട്ടി എംപിമാര്‍ക്ക് ബിജെപിയുടെ മൂന്ന് വരി വിപ്പ്
‘ വളരെ പ്രധാനപ്പെട്ട ചില വിഷയങ്ങൾ ആഗസ്റ്റ് 10 ചൊവ്വാഴ്ചയും , ആഗസ്റ്റ് 11 ബുധനാഴ്ചയും രാജ്യസഭയിൽ ചർച്ചയ്ക്കും പാസാക്കലിനും എടുക്കുമെന്ന് അറിയിക്കുന്നു, അതിനാൽ രാജ്യസഭയിലെ എല്ലാ ബിജെപി അംഗങ്ങളും രണ്ട് ദിവസങ്ങളിലും സഭയിൽ അനുകൂലമായി ഹാജരാകുകയും സർക്കാരിനെ പിന്തുണയ്ക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്നു , ”ബിജെപി നോട്ടീസിൽ പറഞ്ഞു.
നാളെ സഭയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് മൂന്ന് വരി വിപ്പ് ലോക്സഭാ എംപിമാർക്കും നൽകി. പുതുതായി ഉൾപ്പെടുത്തിയ കേന്ദ്ര മന്ത്രിമാരെ പാർലമെന്റിൽ അവതരിപ്പിക്കാൻ പോലും അനുവദിക്കാത്ത രീതിയിലാണ് വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ബഹളം നടന്നത്.
Comments