പാരീസ് : ലയണൽ മെസ്സി ഇനി ഫ്രഞ്ച് ക്ലബായ പാരിസ് സെയിന്റ് ജെർമൈൻ(പിഎസ്ജി) എഫ് സിക്കുവേണ്ടി ബൂട്ടണിയും. ട്വിറ്ററിലൂടെ മെസ്സി തന്നെയാണ് പി. എസ്. ജിയുമായുള്ള കരാർ യാഥാർത്ഥ്യമായതായി വെളിപ്പെടുത്തിയത്. ആരോഗ്യ പരിശോധനകൾക്കായി താരം ഇന്ന് പാരീസിലെത്തും. ക്ലബ്ബിന്റെ 19-ാം നമ്പർ ജേഴ്സിയിലാണ് അർജന്റീന താരം കളത്തിലിറങ്ങുക. പി.എസ്.ജി. മെസിക്കായി തയ്യാറാക്കിയ ജേഴ്സിയുടെ ചിത്രവും പങ്കുവെച്ചു. കരാറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അർജന്റീനക്കുവേണ്ടി കോപ്പ അമേരിക്ക നേടിയശേഷമാണ് മെസ്സി സ്പാനിഷ് ക്ലബ്ബായ ബാഴ്സിലോണ വിട്ടത്. പ്രതിഫലം സംബന്ധിച്ച തർക്കമാണ് രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിക്കാൻ ഫുട്ബോൾ ഇതിഹാസത്തെ നിർബന്ധിതനാക്കിയത്.















