പാരീസ് : ഇനി തന്റെ കാലുകൾ ഫ്രഞ്ച് മൈതാനങ്ങളിൽ കവിത രചിക്കുമെന്നുറപ്പിച്ച് പാരീസ് എന്നെഴുതിയ വെളുത്ത ടീഷർട്ടുമായി ഫുട്‌ബോൾ ഇതിഹാസം മെസ്സി പാരീസിൽ. ഫ്രഞ്ച് ക്ലബായ പാരിസ് സെയിന്റ് ജെർമൈൻ(പിഎസ്ജി) എഫ് സിയുമായി കരാർ ഒപ്പിടുന്നതിന് മുന്നോടിയായുള്ള ആരോഗ്യപരിശോധനക്കായാണ് താരം എത്തിയത്.
വരുന്ന രണ്ട് വർഷത്തേക്ക് കരാർ ഒപ്പ് വെക്കുന്നതിന് താരം ക്ലബ്ബുമായി ധാരണയിലെത്തിയതിനെ തുടർന്നാണ് ആരോഗ്യപരിശോധക്ക് ഇന്ന് വിധേയനാകുന്നത്. പിഎസ്ജിയുമായി എത്ര തുകയ്‌ക്കാണ് കരാർ എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ട്വിറ്ററിലൂടെ മെസ്സി തന്നെയാണ് പി. എസ്. ജിയുമായുള്ള കരാർ യാഥാർത്ഥ്യമായതായി വെളിപ്പെടുത്തിയത്. ക്ലബ്ബിന്റെ 19-ാം നമ്പർ ജേഴ്‌സിയിലാണ് അർജന്റീന താരം കളത്തിലിറങ്ങുക. പി.എസ്.ജി. മെസിക്കായി തയ്യാറാക്കിയ ജേഴ്‌സിയുടെ ചിത്രവും പങ്കുവെച്ചു.
അർജന്റീനക്കുവേണ്ടി കോപ്പ അമേരിക്ക നേടിയശേഷമാണ് മെസ്സി സ്പാനിഷ് ക്ലബ്ബായ ബാഴ്‌സിലോണ വിട്ടത്. പ്രതിഫലം സംബന്ധിച്ച തർക്കമാണ് രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിക്കാൻ മെസ്സിയെ നിർബന്ധിതനാക്കിയത്.















