തീരുമാനത്തിൽ പശ്ചാത്താപമില്ല; അഫ്ഗാനിലെ സേനാ പിന്മാറ്റം പൂർണ്ണമാക്കും: ബൈഡൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തീരുമാനത്തിൽ പശ്ചാത്താപമില്ല; അഫ്ഗാനിലെ സേനാ പിന്മാറ്റം പൂർണ്ണമാക്കും: ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2021, 08:19 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: അഫ്ഗാനിലെ സ്ഥിതി രൂക്ഷമാകുന്ന പശ്ചാത്തലത്തിലും തന്റെ തീരുമാനത്തിൽ ഉറച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അഫ്ഗാനിൽ നിന്നും അമേരിക്കൻ സൈന്യത്തെ പൂർണ്ണമായും പിൻവലിക്കാനെടുത്ത തീരുമാനത്തിൽ യാതൊരു പശ്ചാത്താപ വുമില്ലെന്ന് ബൈഡൻ പറഞ്ഞു. വൈറ്റ് ഹൗസ്സിലെ പതിവ് പത്രസമ്മേളനത്തിലാണ് ജോ ബൈഡൻ അഫ്ഗാൻ നയം വ്യക്തമാക്കിയത്.

അഫ്ഗാനിലെ ഭരണനേതൃത്വവും രാഷ്‌ട്രീയ നേതാക്കളും ഒരുമിച്ച് ചേരണം. അവർ ഒറ്റക്കെട്ടായി സമാധാനത്തിനായി പോരാടണം. ജനകീയ പങ്കാളിത്തതോടെ രാജ്യത്തെ സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നാണ് വിശ്വാസമെന്നും ബൈഡൻ പറഞ്ഞു.

ഞങ്ങൾ നൽകിയ വാക്ക് പാലിക്കും. ഒപ്പം അഫ്ഗാൻ ഭരണകൂടത്തിന് വേണ്ട സൈനിക സഹായം നൽകുകയും ചെയ്യും. രാജ്യത്തെ വ്യോമസേനക്ക് മുൻ നിശ്ചയപ്രകാരമുള്ള എല്ലാ സഹായവും നൽകുകയാണ്. അഫ്ഗാൻ സൈന്യത്തിന് വേണ്ട ആയുധങ്ങളും ഭക്ഷണവും എത്തിക്കുന്നുണ്ട്. അവർക്ക് വേണ്ട ശംബളവും മുടക്കം കൂടാതെ നൽകുന്നുണ്ടെന്നും ജോ ബൈഡൻ അറിയിച്ചു.

പ്രവിശ്യകളിൽ താലിബാൻ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കെതിരെ അഫ്ഗാൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്. അമേരിക്കൻ വ്യോമസേന താലിബാൻ ഭീകരകേന്ദ്രങ്ങൾ തകർക്കുന്നതിൽ അഫ്ഗാൻ സൈന്യത്തിന് ഒപ്പമുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

Tags: BIDEN-AFGHAN
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies