ഇന്ത്യാ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഇന്ന്; മത്സരം ലോർഡ്‌സിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യാ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഇന്ന്; മത്സരം ലോർഡ്‌സിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2021, 08:19 am IST
FacebookTwitterWhatsAppTelegram

ലോർഡ്‌സ്: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിന് ഇന്ത്യ ഇന്നിറങ്ങുന്നു. മത്സരം ലോർഡ്‌സിലാണ് നടക്കുന്നത്.  മഴ വില്ലനായ ആദ്യ ടെസ്റ്റിന് ശേഷം പരിക്ക് വില്ലനാകുന്നതാണ് ഇന്ത്യയെ ആശങ്കയിലാക്കുന്നത്. ആദ്യ ടെസ്റ്റ് സമനിലയിലാണ് കലാശിച്ചത്. അവസാന ദിവസത്തെ മഴ ഇന്ത്യക്കുണ്ടായിരുന്ന വിജയപ്രതീക്ഷ ഇല്ലാതാക്കി. ഇന്ത്യൻ ടീമിൽ ഓൾറൗണ്ടർ ഷാർദ്ദൂൽ ഠാക്കൂറിനാണ് പരിക്കേറ്റത്. പേശിവലിവുമൂലം ഷാർദ്ദൂൽ കളിക്കില്ലെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി അറിയിച്ചു. പകരം പേസ് ബൗളർ ഇഷാന്ത് ശർമ്മ കളിക്കുമെന്നാണ് സൂചന.

ആദ്യ ടെസ്റ്റിൽ നാലു പേസ് ബൗളർമാരാണ് ഇന്ത്യക്ക് കരുത്തായത്. രണ്ടാം ടെസ്റ്റിൽ അശ്വിന്റെ സാദ്ധ്യതയും തള്ളിക്കളയുന്നില്ല. ഇംഗ്ലീഷ് പിച്ച് പേസ് ബൗളിംഗിനെ തുണയ്‌ക്കുന്നത് കണക്കാക്കിയാൽ നാല് പേസ് ബൗളർമാരെന്ന തന്ത്രം ഇന്ത്യ തുടരാനും സാദ്ധ്യതയുണ്ട്. എന്നാൽ കൗണ്ടിയിൽ തിളങ്ങിയ അശ്വിനെ ഒരു ഓൾറൗണ്ടർ എന്ന നിലയിൽ പരിഗണിക്കാനും സാദ്ധ്യതയുണ്ട്. അഞ്ചു ടെസ്റ്റുകളുള്ളതിനാൽ ആരെവേണമെങ്കിലും മാറ്റിപരീക്ഷിക്കാൻ അവസരമുണ്ടെന്നതാണ് കോഹ്ലി കണക്കുകൂട്ടുന്നത്.

ഇംഗ്ലീഷ് നിരയിൽ നായകനെന്ന നിലയിൽ സെഞ്ച്വറി നേടി മുന്നിൽ നിന്നും നയിച്ച ജോ റൂട്ടാണ് ആദ്യ ടെസ്റ്റിലെ താരം. ആദ്യ ഇന്നിംഗ്‌സിൽ 64 റൺസ് നേടിയ താരം രണ്ടാം ടെസ്റ്റിലാണ് ഇന്ത്യൻ പേസ് ആക്രമണത്തെ സധൈര്യം നേരിട്ട് 109 റൺസ് നേടിയത്.

ഇന്ത്യക്കായി കെ.എൽ.രാഹുലും(84), രവീന്ദ്ര ജഡേജ(56) എന്നിവർ മാത്രമാണ് തിളങ്ങിയത്. ഓപ്പണർ രോഹിത് ശർമ്മ വലിയ സ്‌കോറെടുക്കാനാകാതെ കുഴങ്ങുകയാണ്. കോഹ്ലിയും പൂജാരയും രഹാനേയും പന്തും അടങ്ങുന്ന മദ്ധ്യനിരയ്‌ക്ക് വേണ്ടപോലെ തിളങ്ങാനായില്ലെന്നതും ഒരു കുറവായി നിലനിൽക്കുന്നു.

ഇംഗ്ലണ്ടിൽ മേൽകൈ നേടിയത് ഇന്ത്യൻ പേസ് ബൗളർമാരാണ്. ബുംമ്രയും ഷമിയും നേതൃത്വം കൊടുത്ത പേസ് ആക്രമണം ഇംഗ്ലണ്ടിനെ ആദ്യ ഇന്നിംഗ്‌സിൽ തകർത്തുകളഞ്ഞു. രണ്ടാം ടെസ്റ്റിലും ബുംമ്ര അഞ്ചു വിക്കറ്റ് നേട്ടവുമായി വീണ്ടും ആഞ്ഞടിച്ചു. റൂട്ടിന്റെ ഒറ്റയാൾ പ്രകടനം ഇല്ലാതിരുന്നെങ്കിൽ ഇന്ത്യ ടെസ്റ്റിൽ വിജയിക്കുമായിരുന്നു. മുഹമ്മദ് സിറാജും ഷാർദ്ദൂലും വിക്കറ്റുകൾ നേടി മികച്ച പങ്കാളിത്തമാണ് നൽകിയത്.

ഇംഗ്ലണ്ടിനായി ജയിംസ് ആൻഡേഴ്‌സൺ എന്ന സീനിയർ താരം തന്റെ പ്രതിഭ വീണ്ടും ആദ്യ ടെസ്റ്റിൽ തെളിയിച്ചു. ആദ്യ ഇന്നിംഗ്‌സിൽ ആൻഡേഴ്‌സൺ നേടിയ നാലു വിക്കറ്റാണ് ഇന്ത്യയുടെ പ്രതീക്ഷ തകർത്തത്. ഒല്ലി റോബിൻസൺ 5 വിക്കറ്റ് വീഴ്‌ത്തി ഇന്ത്യക്ക് കനത്ത ആഘാതം ഏൽപ്പിച്ചു.

Tags: cricketind-cricketind-eng
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies