മുഖം മിനുക്കൽ നടപടികളുമായി സഹകരണ വകുപ്പ്; ബാങ്കുകളിൽ ക്രമക്കേടുകൾ തടയാൻ ഓഡിറ്റ് സംവിധാനത്തിൽ മാറ്റം വരുത്തും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുഖം മിനുക്കൽ നടപടികളുമായി സഹകരണ വകുപ്പ്; ബാങ്കുകളിൽ ക്രമക്കേടുകൾ തടയാൻ ഓഡിറ്റ് സംവിധാനത്തിൽ മാറ്റം വരുത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2021, 11:38 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ തടയാൻ ഓഡിറ്റ് സംവിധാനത്തിൽ മാറ്റം വരുത്തും. സി. പി. എം. ഭരണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലടക്കം വൻ സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.

സംസ്ഥാന സർക്കാർ തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടിയെടുക്കാത്തതിനാലാണ് സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന ആക്ഷേപം വ്യാപകമാണ്. ഇതെ തുടർന്നാണ് സഹകരണ വകുപ്പിന്റെ മുഖം മിനുക്കൽ നടപടി. ഓഡിറ്റ് സംവിധാനത്തെ സംബന്ധിച്ച് ചർച്ചചെയ്യുന്നതിനായി മന്ത്രി വി. എൻ. വാസവൻ ബാങ്ക് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു.

ഓൺലൈനായി നടന്ന യോഗത്തിലാണ് ഓഡിറ്റ് സംവിധാനത്തിൽ മാറ്റം വരുത്താൻ തീരുമാനം ആയത്. സഹകരണ ബാങ്കുകളിൽ ഓഡിറ്റിംഗ് നടത്താൻ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ റാങ്കിലുളള ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കണമെന്ന് അക്കൗണ്ടന്റ് ജനറലിനോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട് .വകുപ്പിൽ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എസ്. പി. റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കും. പരാതികളിൽ കൃത്യമായ നടപടിയും പരിശോധനകളും ഉണ്ടാകുമെന്നും യോഗത്തിൽ മന്ത്രി വി. എൻ. വാസവൻ പറഞ്ഞു.

കരുവന്നൂരിലെ സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ പരാതി ഉയർന്ന സമയത്ത് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. തട്ടിപ്പ് നടത്തിയ സി. പി. എം. നേതാക്കളെ സംരക്ഷിക്കുന്നതിന് ഇടതുപക്ഷ ട്രേഡ് യൂണിയൻ പ്രവർത്തകരായ സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെ വഴിയൊരുക്കിയെന്നാണ് ആരോപണം. തട്ടിപ്പുമായി ബന്ധപ്പെട്ട് ഈ ഉദ്യോഗസ്ഥരെ ബലിയാടാക്കി സംസ്ഥാന സർക്കാർ മുഖം രക്ഷിച്ചു. ക്രമക്കേടുകൾ നടത്തുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനും പാർട്ടി നേതാക്കൾക്ക് ഒത്താശ ചെയ്ത സഹകരണ വകുപ്പിലെ 16 ജീവനക്കാരെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തു. സർക്കാർ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ മറപിടിച്ചാണ് നടപടി.

ജനരോഷം തണുപ്പിക്കാൻ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കുകയായിരുന്നു. തൃശ്ശൂർ ജോയിന്റ് റജിസ്ട്രാർ മോഹൻമോൻ പി. ജോസഫ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് വകുപ്പുതല നടപടി.

എന്നാൽ കേസിലെ പ്രധാനപ്രതിയായ സി. പി. എം. നേതാവ് കിരണിനെ പിടികൂടാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇയാൾ കഴിഞ്ഞ ദിവസം തൃശ്ശൂർ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

കേസിലെ ഒന്നാം പ്രതിയായ ടി. ആർ. സുനിൽ കുമാറിനെ കോടതി റിമാൻഡ് ചെയ്തു. ബാങ്കിലെ സെക്രട്ടറിയായിരുന്നു സുനിൽ കുമാർ. തട്ടിപ്പിന്റെ സൂത്രധാരനാണ് ഇയാളെന്ന് റിമാൻഡ് റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് പറയുന്നു. 100 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് സി. പി. എം. ഭരിക്കുന്ന ബാങ്കിൽ നടന്നത്.

Tags: trissur co-op bank fraudcpm-money fraudCPM BANKCPIM Co-Operative Bank
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies