ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യ 364 റൺസിന് പുറത്ത്; ആൻഡേഴ്‌സണ് അഞ്ച് വിക്കറ്റ്
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യ 364 റൺസിന് പുറത്ത്; ആൻഡേഴ്‌സണ് അഞ്ച് വിക്കറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2021, 09:34 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ കെ എൽ രാഹുലിന്റേത് ആയിരുന്നുവെങ്കിൽ രണ്ടാം ദിനത്തിൽ ഇംഗ്ലണ്ട് പേസ് ബൗളർ ആൻഡേഴ്‌സൻ തിളങ്ങി. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 364 റൺസിന് പുറത്തായി. ആദ്യ ദിനത്തിൽ ബാറ്റിങിൽ കാട്ടിയ മേധാവിത്വം ഇന്ത്യക്ക് തുടരാനായില്ല.
രണ്ടാം ദിനത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 276 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 88 റൺസ് മാത്രമാണ് കൂട്ടി ചേർക്കാൻ കഴിഞ്ഞത്.

ജയിംസ് ആൻഡേഴ്‌സണിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്ത്യയെ വലിയ സ്‌കോർ നേടുന്നതിൽ നിന്ന് തടഞ്ഞത്. 129 റൺസെടുത്ത രാഹുലിനെ റോബിൻസൻ പുറത്താക്കി.ഒരു റണെടുത്ത അജിൻങ്ക്യ രഹാനെ തുടക്കത്തിൽ തന്നെ പുറത്തായി. രണ്ടാം ദിനത്തിൽ 40 റണെടുത്ത രവീന്ദ്ര ജഡേജയും 37 റൺസെടുത്ത വിക്കറ്റ് കീപ്പർ ഋഷഭ് പന്തും മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചു നിന്നത്. മറ്റുളളവർക്ക് രണ്ടക്കം തികയ്‌ക്കാൻ കഴിഞ്ഞില്ല.

ജയിംസ് ആന്റേഴ്‌സൺ 62 റൺസ് വിട്ടു കൊടുത്താണ് അഞ്ച് വിക്കറ്റ് നേടിയത്. മാർക്ക് വുഡ്, റോബിൻസൻ എന്നിവർ രണ്ട് വിക്കറ്റുകൾ കരസ്ഥമാക്കി. മോയിൻ അലി ഒരു വിക്കറ്റ് വീഴ്‌ത്തി. മറുപടി ബാറ്റിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. 23 റൺസിനിടെയാണ് രണ്ട് വിക്കറ്റുകൾ വീണത്. ഓപ്പണർ ഡോം സിബ്ലി 11 റൺസിന് പുറത്തായി. തുടർന്ന് വന്ന ഹസീബ് ഹമീദ് ആദ്യ പന്തിൽ തന്നെ ക്ലീൻ ബൗൾഡായി. ഇരുവരെയും മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. തുടര്‍ന്ന് ക്യാപ്റ്റന്‍ ജോ റൂട്ടും റോറി ബേണ്‍സും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ആതിഥേയരെ കരകയറ്റി. ഇവരുടെ മൂന്നാം വിക്കറ്റിലെ 84 റണ്‍സിന്റെ കൂട്ടുകെട്ടിന്റെ പിന്‍ബലത്തില്‍ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 100 കടന്നു. എന്നാല്‍ 107ല്‍ നില്‍ക്കെ 49 റണ്‍സെടുത്ത ബേണ്‍സിനെ മുഹമദ് ഷമി എല്‍ബിയില്‍ കുടുക്കി. രണ്ടാം ദിവസം കളി നിര്‍ത്തുബോള്‍ ഇംഗ്ലീഷ് പട മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 118 എന്ന നിലയിലാണ്. റൂട്ട് 48ഉം ബയര്‍‌സ്റ്റോ ആറും റണ്ണുമായി ക്രീസിലുണ്ട്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies