ന്യൂഡൽഹി: 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയുടെ അതിർത്തി രക്ഷാസേന 51 ബറ്റാലിയൻ ബംഗ്ലാദേശ് അതിർത്തി രക്ഷാസേനക്ക് മധുര പലഹാരങ്ങൾ കൈമാറി. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയായ ഫുൽബാരിയിൽ വെച്ചാണ് മധുരം കൈമാറിയത്.
ഇരുരാജ്യങ്ങളുടെയും പ്രധാന ആഘോഷവേളകളിലും ഉത്സവസമയങ്ങളിലും ഇത്തരം മധുരം പങ്കുവെയ്ക്കൽ പതിവാണ്.
പാകിസ്താൻ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ അതിർത്തി രക്ഷാ സേനയും പാകിസ്താൻ റേഞ്ചേഴ്സും വാഗാ അതിർത്തിൽ മധുരം കൈമാറിയിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി പരമ്പരാഗത മധുരപലഹാരങ്ങൾ പാകിസ്താൻ സേനക്ക് കൈമാറും.
Comments