മലയാളത്തില്‍ മികച്ച വിജയം കൈവരിച്ച അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കില്‍ . കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണ ദഗുബട്ടിയുമാണ്. ഭീംല നായക് എന്ന പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മലയാളത്തില്‍ നിന്ന് വലിയ മാറ്റങ്ങളില്ലതെയാണ് എസ് തമന്‍ തീം സോങ് അവതരിപ്പിച്ചിരിക്കുന്നത്.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ മാസമായിരുന്നു പുനരാരംഭിച്ചത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യും. ഹിറ്റ് ചലച്ചിത്ര നിര്‍മ്മാതാവ് ത്രിവിക്രം ഡയലോഗുകള്‍ രചിച്ചിരിക്കുന്നു. അതേസമയം ചിത്രത്തിലെ റാണയുടെ കഥാപാത്രത്തിന്റെ വിശദാംശങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. അടുത്ത വര്‍ഷം ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി മലയാളത്തില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘അയ്യപ്പനും കോശിയും’.പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ചെത്തിയ അനാര്‍ക്കലി എന്ന സിനിമയ്‌ക്ക് ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് ചിത്രമാണിത് . ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും, പി.എം.ശശിധരനും ചേര്‍ന്നാണ് ഈ ചിത്രം മലയാളത്തില്‍ നിര്‍മ്മിച്ചത്.















