മുംബൈ: വാക്സിന്റെ കുറവ് കാരണം അടുത്ത രണ്ട് ദിവസത്തേക്ക് മുംബൈയിൽ കൊറോണ വാക്സിനേഷൻ ഡ്രൈവ് താൽക്കാലികമായി നിർത്തിവച്ചു. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനാണ് (ബിഎംസി) ഇക്കാര്യം പ്രഖ്യാപിച്ചത്.
എന്നാൽ അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഇന്ന് രാത്രിയോടെ വാക്സിൻ സ്റ്റോക്കുകൾ എത്തുമെന്നാണ് അറിയിപ്പ്. വെള്ളിയാഴ്ച കേന്ദ്രങ്ങളിൽ വിതരണം ചെയ്യുമെന്നും ശനിയാഴ്ച വാക്സിനേഷൻ പുനരാരംഭിക്കുമെന്ന് ബിഎംസി അറിയിച്ചു. കൂടുതൽ ജനങ്ങളിൽ വാക്സിനേഷൻ എത്തിക്കാനുളള നടപടികൾ തീരുമാനിക്കുന്നുണ്ടെന്നും ബിഎംസി വ്യക്തമാക്കി.
ഈ മാസം ഇത് മൂന്നാം തവണയാണ് വാക്സിൻ വിതരണത്തിലെ കുറവ് കാരണം വാക്സിനേഷൻ നിർത്തുന്നത്. ആഗസ്റ്റ് 12, 13 തീയതികളിൽ വാക്സിനേഷൻ നിർത്തിവച്ചിരുന്നു. മുംബൈയിൽ കഴിഞ്ഞ് ദിവസം 283 പുതിയ കേസുകളും അഞ്ച് മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. നിലവിൽ രോഗികളുടെ എണ്ണം 7,40,007 ഉം മരണസംഖ്യ 15,930 ഉം ആയി ഉയർന്നു.
Comments