ജാർഖണ്ഡ് : 30 തോളം പോലീസുകാരെ കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപുള്ളിയായിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ അറസ്റ്റിൽ. രമേഷ് ഗാങ്ജു അക്കാ ആസാദിനെയാണ് ജാർഖണ്ഡിൽ നിന്നും കേന്ദ്ര റിസർവ്വ് പോലീസും ജാർഖണ്ഡ് പോലീസും ചേർന്ന് പിടികൂടിയത്.
ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നിരവധി പോലീസുകാരെ കൊലപ്പെടുത്തിയതടക്കം 45 കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.
ബിഹാറിലും ജാർഖണ്ഡിലും നടന്ന നക്സൽ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. മൈനുകൾ സ്ഥാപിക്കുന്നതിന് വിദഗ്ദനായിരുന്നു രമേഷ് ഗാങ്ജുവെന്നും പോലീസ് പറഞ്ഞു.
Comments