ശ്രീനഗർ : ജമ്മു കശ്മീരിൽ ഒരു ഭീകരനെ കൂടി വധിച്ച് സുരക്ഷാ സേന. ഇതോടെ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ എണ്ണം രണ്ടായി. അവന്തിപ്പോര ജില്ലയിലെ ഒംപോരിലെ ഖ്രീ മേഖലയിലാണ് ഏറ്റുമുട്ടൽ.
പുലർച്ചെയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി അവന്തിപ്പോര പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പോലീസിന്റെയും സിആർപിഎഫിന്റെയും സംയുക്ത സംഘമാണ് പരിശോധനയ്ക്കായി എത്തിയത്.
ഏറ്റുമുട്ടൽ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു.
Comments