ബെയ്ജിങ്ങ്: റഷ്യയുടെയും ചൈനയുടെയും റെയിൽവേ സംവിധാനങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. ഏഴ് വർഷമെടുത്താണ് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ചൈന-റഷ്യ ടോങ്ജിയാങ്-നിസ്നെലെനിൻസ്കോയ് ബ്രിഡ്ജ് എന്നാണ് പാലത്തിന്റെ മുഴുവൻ പേര്.
ചൈനയുടെ വിദൂര വടക്കുകിഴക്കൻ ഹീലോങ്ജിയാങ് പ്രവിശ്യയിലെ ടോങ്ജിയാങ്ങ് നഗരത്തെ റഷ്യയുടെ നിഷ്നെലെനിൻസ്കോയി പട്ടണവുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. ഇരു രാജ്യങ്ങളെയും വേർതിരിക്കുന്ന അമുർ നദിക്ക് കുറുകെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഇതോടെ ചൈനയുടെ വടക്കുകിഴക്കൻ റെയിൽവേ ശൃംഖല റഷ്യൻ സൈബീരിയൻ റെയിൽവേയുമായി ബന്ധം സ്ഥാപിച്ചു.
പാലത്തിന് 2,215 മീറ്റർ (7,300 അടി) നീളമുണ്ട്. 2014 ഫെബ്രുവരിയിൽ ഇരു രാജ്യങ്ങളും തറക്കല്ലിടൽ ചടങ്ങുകൾ നടത്തി. പാലത്തിന്റെ 1,886 മീറ്റർ (6,200 അടി) ചൈനീസ് ഭാഗത്താണ്.
ടോങ്ജിയാങ്-നിസ്നെലെനിൻസ്കോയ് ബ്രിഡ്ജ് ചൈനയുടെ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് സംരംഭത്തിന് കീഴിലാണ് പൂർത്തിയാക്കിയത്.
Comments