ലണ്ടൻ: അഫ്ഗാനിസ്താനിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ ചൊവ്വാഴ്ച ജി7 നേതാക്കളുടെ യോഗം വിളിച്ച് ബ്രിട്ടൻ. പ്രതിസന്ധികൾ വർദ്ധിക്കുന്നത് തടയാനുള്ള മാർഗങ്ങൾ കണ്ടെത്താൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
സുരക്ഷിതമായ ഒഴിപ്പിക്കലുകൾ ഉറപ്പുവരുത്തുന്നതിനും, മാനുഷിക പ്രതിസന്ധി തടയുന്നതിനും, കഴിഞ്ഞ 20 വർഷത്തെ നേട്ടങ്ങൾ സുരക്ഷിതമാക്കാൻ അഫ്ഗാൻ ജനതയെ പിന്തുണയ്ക്കുന്നതിനും, അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് ജോൺസൺ ട്വിറ്ററിൽ കുറിച്ചു.
ഓഗസ്റ്റ് 15നാണ് താലിബാൻ തീവ്രവാദികൾ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തത്. രാജ്യത്തെ 20 വർഷം പിന്നിലേക്ക് നയിക്കുന്നതാണ് താലിബാന്റെ ഇപ്പോഴത്തെ നിയന്ത്രണങ്ങളെന്ന ആരോപണം ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്താനിൽ നിന്ന് പലായനം ചെയ്യാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരാണുള്ളത്. കാബൂൾ വിമാനത്താവളത്തിലെ സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ലോക രാജ്യങ്ങൾ സസൂക്ഷ്മം വീക്ഷിക്കുകയാണ്.
Comments