കല്യാൺ സിങ്ങിന്റെ സംസ്‌കാരം ഇന്ന്; അന്ത്യോപചാരം അർപ്പിച്ച് പതിനായിരങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കല്യാൺ സിങ്ങിന്റെ സംസ്‌കാരം ഇന്ന്; അന്ത്യോപചാരം അർപ്പിച്ച് പതിനായിരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2021, 06:24 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ബിജെപിയുടെ മുതിർന്ന നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കല്യാൺ സിങ്ങിന്റെ സംസ്‌കാരം ഇന്ന് നടക്കും. നരോരയിലെ ഗംഗാ തീരത്ത് വെച്ചായിരിക്കും മൃതദേഹം സംസ്‌കരിക്കുക. ബിജെപി ഓഫീസിലും നിയമസഭാ മന്ദിരത്തിലും ഉൾപ്പെടെ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം ഇന്നലെ വൈകിട്ടോടെ ജന്മനാടായ അലിഗഡിലേക്ക് കൊണ്ടുപോയിരുന്നു.

രാജസ്ഥാൻ മുൻ ഗവർണർ കൂടിയായ കല്യാൺ സിംഗ് ശനിയാഴ്‌ച്ച രാത്രിയാണ് അന്തരിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ലക്‌നൗവിലെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഉത്തർപ്രദേശിൽ ഇന്ന് പൊതു അവധിയും മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

1932 ജനുവരി 5 നാണ് കല്യാൺ സിങ്ങിന്റെ ജനനം. 1967ൽ അത്രോളിയിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. ഒൻപത് തവണ എം.എൽ.എയായ കല്യാൺ സിംഗ് ഒരു തവണ എം.പിയുമായി. 1991ലാണ് ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയത്. എന്നാൽ തർക്കമന്ദിരം തകർന്ന സംഭവത്തിൽ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചു. എന്നാൽ 1997ൽ രണ്ടാം തവണ വീണ്ടും മുഖ്യമന്ത്രി കസേരയിലെത്തി.

2014ൽ രാജസ്ഥാൻ ഗവർണറായി നിയമിതനായി. 2015ൽ 8 മാസം ഹിമാചൽ പ്രദേശ് ഗവർണറുടെ അധിക ചുമതലയും വഹിച്ചു. 2019ൽ രാജസ്ഥാൻ ഗവർണർ സ്ഥാനം ഒഴിഞ്ഞപ്പോൾ ബിജെപിയിൽ വീണ്ടും സജീവമായി. അതേസമയം കല്യാൺ സിംഗിന്റെ വേർപാടിൽ പ്രധാനമന്ത്രിയും, രാഷ്‌ട്രപതിയുമുൾപ്പെടെ നിരവധി പ്രമുഖ നേതാക്കൾ അനുശോചനം അറിയിച്ച് എത്തിയിരുന്നു.

Tags: kalyan singh
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies