വ്യത്യസ്തമായ നിരവധി വാര്‍ത്തകളാണ് ദിവസവും നമ്മുക്ക് മുന്നിലേക്ക് വരാറുളളത്. അത്തരത്തില്‍ ഒന്നാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഓന്തുകള്‍ സാധാരണയായി നിറം മാറുന്നത് നമ്മുക്കറിയാവുന്ന കാര്യമാണ്. ചിലരെങ്കിലും അത്തരത്തിലൊരു കാഴ്ച കണ്ടിട്ടുമുണ്ടാകും. എന്നാല്‍ നിറംമാറുന്ന ഒരു നീരാളിയെ കണ്ടവരുണ്ടോ…. കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്നതാണ് ഈ കാഴ്ച. നീരാളി വെള്ള നിറത്തില്‍ നിന്നും ഇളം പച്ച നിറത്തിലേയ്ക്കും ഇരുണ്ട പച്ച നിറത്തിലേയ്ക്കും തുടര്‍ന്ന് തവിട്ട്, മഞ്ഞ തുടങ്ങിയ നിറങ്ങളിലേയ്ക്കും മാറുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍ ഉള്ളത്. ഉറക്കത്തിലാണ് ഈ നീരാളിയുടെ നിറങ്ങള്‍ മാറിയത് എന്നതും കൗതുകം നിറയ്ക്കുന്നു.
ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനോടകംതന്നെ നിരവധിപ്പേര്‍ കണ്ടുകഴിഞ്ഞു.അതേസമയം ഉറങ്ങുന്ന നീരാളികളില്‍ ഇത്തരം നിറം മാറ്റങ്ങള്‍ സംഭവിക്കാറുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ മുന്‍പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഉറക്കത്തിലായിരിക്കുന്ന നീരാളികളുടെ ന്യൂറോണുകള്‍ ക്രോമാറ്റോഫോര്‍സ് എന്ന പിഗ്മെന്റ് സെല്ലുകളില്‍ വരുത്തുന്ന മാറ്റങ്ങളാണ് ഇത്തരത്തിലുള്ള നിറം മാറ്റത്തിന് കാരണമാകുന്നത്.
നീരാളി സ്വപ്നം കാണുന്നതാണ് ഈ നിറമാറ്റത്തിനു കാരണമെന്നാണ് പറയപ്പെടുന്നത്. ഉണര്‍ന്നിരിക്കുമ്പോള്‍ സ്വയ രക്ഷയ്ക്കും ഇരതേടാനും വേണ്ടി നീരാളികള്‍ നിറം മാറ്റാറുണ്ട്. ഓന്തുകളെപ്പോലെതന്നെ നീരാളികളും അവ ഇരിക്കുന്ന അതേ പ്രതലത്തിന്റെ നിറം ശരീരത്തില്‍ വരുത്താനാകും . സ്വപ്നത്തില്‍, ഇരിക്കുന്നതായി തോന്നുന്ന പ്രതലത്തിനനുസരിച്ചായിരിക്കാം ഒരുപക്ഷെ ഉറക്കത്തില്‍ നീരാളികളുടെ നിറം മാറുന്നതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
Comments