ന്യുഡൽഹി: താലിബാൻ ഭരണം കയ്യേറിയ അഫ്ഗാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ ആരംഭിച്ച ദൗത്യത്തിന് ഓപ്പറേഷൻ ദേവി ശക്തി എന്ന പേരു നൽകി കേന്ദ്രസർക്കാർ. അഫ്ഗാനിൽ നിന്ന് 78 ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള വിമാനം ഡൽഹിയിൽ എത്തിയ വിവരം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിലാണ് ദൗത്യത്തിന്റെ പേര് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യക്കാരുൾപ്പെടെ അനേകം പേരെ ഇന്ത്യ തിരിച്ചെത്തിച്ചിരുന്നു. അഫ്ഗാൻ പൗരന്മാർക്കും ഇന്ത്യ അഭയം നൽകുന്നുണ്ട്. മലയാളിയായ സിസ്റ്റർ തെരേസ അടക്കം 78 പേരാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ തിരിച്ചെത്തിയത്. ഇതോടെ തിരിച്ചത്തിയ ആകെ ഇന്ത്യക്കാരുടെ എണ്ണം 800 ആയി. അഫ്ഗാനിൽ കുടുങ്ങിയ എല്ലാവരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് കാബിനറ്റ് കമ്മിറ്റി മീറ്റിങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകിയിരുന്നു.
Comments