താലിബാനെ അടുപ്പിക്കാൻ ബീജിങ്; ചൈനീസ് അംബാസഡർ താലിബാനുമായി ചർച്ച നടത്തി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാനെ അടുപ്പിക്കാൻ ബീജിങ്; ചൈനീസ് അംബാസഡർ താലിബാനുമായി ചർച്ച നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2021, 07:27 am IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭീകരവാദികൾ ഭരണം പിടിച്ചെടുത്തതിനെതിരെ ലോകമാകെ പ്രതിഷേധം ഉയരുന്നതിനിടെ ചൈനീസ് അംബാസഡർ താലിബാൻ പ്രതിനിധിയുമായി ചർച്ച നടത്തി. കാബൂളിലെ ചൈനീസ് അംബാസഡർ വാങ് യൂവും ഖത്തറിലുളള താലിബാന്റെ രാഷ്‌ട്രീയകാര്യ ഓഫീസിലെ ഉപമുഖ്യൻ അബ്ദുൾ സലാം ഹനാഫിയുമാണ് ചർച്ച നടത്തിയത്.

ചൈനീസ് എംബസിയുടെയും നയതന്ത്ര പ്രതിനിധികളുടെയും സുരക്ഷ സംബന്ധിച്ച് ചർച്ച നടന്നതായി സൂചനയുണ്ട്. അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതിയും, ഉഭയകക്ഷി ബന്ധവും ചൈനയുടെ സാമ്പത്തിക സഹായവും സംബന്ധിച്ച് ഇരുവരും സംസാരിച്ചതായി റിപ്പോർട്ടുണ്ട്.

താലിബാൻ ഭരണത്തെ ചൈന അംഗീകരിചേക്കുമെന്ന് നേരത്തെ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടെയാണ് ഇരു വിഭാഗവും തമ്മിലുണ്ടായ ചർച്ചയെന്നതും ശ്രദ്ധേയമാണ്. എന്നാൽ വർധിച്ചുവരുന്ന ഉഭയകക്ഷി ബന്ധത്തിനിടയിലും കിഴക്കൻ തുർക്കിസ്ഥാൻ ഇസ്ലാമിക് പ്രസ്ഥാനവുമായി താലിബാനുളള ബന്ധത്തെ ചൈന ആശങ്കയോടെയാണ് കാണുന്നത്.

ഈ കൂട്ടുകെട്ട് ചൈനയുടെ അഭ്യന്തര സുരക്ഷയ്‌ക്ക് ഭീഷണിയാകുമോയെന്നും ബിജിങ് ആശങ്കപ്പെടുന്നു. ടിയാൻജിനിൽ താലിബാൻ രാഷ്‌ട്രീയ തലവൻ മുല്ല അബ്ദുൾ ഗാനി ബരാദാറുമായി നടക്കുന്ന ചർച്ചയിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇക്കാര്യം ഉന്നയിച്ചേക്കും. താലിബാൻ എല്ലാ ഭീകര സംഘടനകളുമായി ബന്ധം ഉപേക്ഷിച്ചേക്കുമെന്ന് ചൈന പ്രതീക്ഷിക്കുന്നതായി വിദേശകാര്യ വകുപ്പ് ഇറക്കിയ ലഘുലേഖയിൽ വ്യക്തമാക്കുന്നു.

Tags: talk
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies