മലബാർ-21 നാവികാഭ്യാസം: ക്വാഡ് സഖ്യത്തിനൊപ്പം ഇന്ത്യയുടെ പരിശീലനം ഇന്നുമുതൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മലബാർ-21 നാവികാഭ്യാസം: ക്വാഡ് സഖ്യത്തിനൊപ്പം ഇന്ത്യയുടെ പരിശീലനം ഇന്നുമുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2021, 03:21 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: അമേരിക്കൻ തീരത്ത് നടക്കുന്ന മലബാർ-21 നാവികാഭ്യാസത്തിൽ ഇന്ത്യൻ സേന ഇന്നുമുതൽ പങ്കെടുക്കും. ക്വാഡ്‌സഖ്യത്തിലെ അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യൻ നാവികസേന തങ്ങളുടെ കരുത്തും പ്രകടിപ്പിക്കുക. അമേരിക്കയുടെ സമുദ്രമേഖലയിലാണ് ക്വാഡ് സഖ്യത്തിലെ നാല് രാജ്യങ്ങളും സംയുക്ത പരിശീലനം നടത്തുന്നത്. ഇന്ത്യക്കായി ഐ.എൻ.എസ്.ശിവാലികും കാട്മട്ടുമാണ് പങ്കെടു ക്കുന്നത്. ഇതിനൊപ്പം പി8ഐ വിമാനവും പരിശീലനത്തിലുണ്ട്.

അമേരിക്കൻ നാവികസേന, ജപ്പാന്റെ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സ്, റോയൽ ഓസ്‌ട്രേലിയൻ നേവി എന്നിവരാണ് ഇന്ത്യൻ നാവികസേനയ്‌ക്കൊപ്പം അണിനിരക്കുന്നത്. 1992ലാണ് മലബാർ എന്ന പേരിൽ ഇന്ത്യ-അമേരിക്ക സംയുക്ത നാവികാഭ്യാസം ആരംഭിച്ചത്. 2015ൽ ജപ്പാൻ പങ്കാളിയായി. 2020ലാണ് ഓസ്‌ട്രേലിയൻ നാവികസേനയും മലബാറിന്റെ ഭാഗമായത്.

അത്യാധുനികമായ എല്ലാ ആയുധങ്ങളും സാങ്കേതിക വിദ്യയും പരീക്ഷിക്കപ്പെടും. നാവികരുടെ ക്ഷമതയും പരിശോധിക്കുന്ന നിരവധി പരിശീലനങ്ങളും സാഹസിക നീക്കങ്ങളും സമുദ്രത്തിൽ നടക്കും. മിസൈൽ പരീക്ഷണങ്ങൾ, പ്രതിരോധം, അന്തർ വാഹിനി ആക്രമണവും പ്രതിരോധവും പരിശീലനങ്ങളുടെ ഭാഗമാണ്. മലബാർ സൈനിക അഭ്യാസത്തിന്റെ 25-ാം വർഷമാണിത്. ചൈനയുടെ ഭീഷണി നിലനിൽക്കുന്ന പശ്ചാത്ത ലത്തിൽ പസഫിക്കിലെ കരുത്തായ ക്വാഡ് സഖ്യത്തിന്റെ സംയുക്ത നാവിക സേനാ അഭ്യാസം നിർണ്ണായകമാണ്.

Tags: ind-us
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies