ആര്യങ്കാവിലെ വന്യമൃഗവേട്ട; സിനിമാ പ്രവർത്തകർക്ക് പങ്ക് ; ചോദ്യം ചെയ്യാനൊരുങ്ങി വനം വകുപ്പ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആര്യങ്കാവിലെ വന്യമൃഗവേട്ട; സിനിമാ പ്രവർത്തകർക്ക് പങ്ക് ; ചോദ്യം ചെയ്യാനൊരുങ്ങി വനം വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2021, 12:45 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: വന്യമൃഗങ്ങളെ വേട്ടയാടി ഇറച്ചി വില്‍പന നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ സിനിമാ പ്രവര്‍ത്തകരെ ചോദ്യം ചെയ്യാനൊരുങ്ങി വനംവകുപ്പ്. കൊച്ചി, മട്ടാഞ്ചേരി മേഖലയില്‍ നിന്നുള്ള മൂന്ന് നിര്‍മ്മാതാക്കളെ ഉടന്‍ തന്നെ ചോദ്യം ചെയ്യും.

വന്യമൃഗങ്ങളുടെ മാംസം വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനി കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നും പിടിയിലായിരുന്നു. സിനിമാ നിര്‍മ്മാതാവിന്റെ എറണാകുളം കടവന്ത്രയിലുള്ള ഫ്‌ളാറ്റില്‍ നിന്നാണ് കൊല്ലം ആര്യങ്കാവ് സ്വദേശിയായ പത്തേക്കര്‍ പൂന്തോട്ടം സ്വദേശി വിനോദിനെ(42) അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലിനിടെ വിനോദ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിര്‍മ്മാതാക്കളെ ചോദ്യം ചെയ്യാന്‍ ഫോറസ്റ്റ് ഒരുങ്ങുന്നത്. 3 പേര്‍ക്കെതിരെ ഇയാള്‍ മൊഴിനല്‍കിയിട്ടുണ്ട്. വന്യമൃഗങ്ങളെ വേട്ടയാടി മാംസം സിനിമാ നിര്‍മ്മാതാക്കള്‍ക്ക് കൈമാറുകയാണ് പതിവ്.

മാംസത്തിനുള്ള പണത്തിന് പുറമെ ആയുധങ്ങളും മറ്റ് സൗകര്യങ്ങളും ഏര്‍പ്പാടാക്കിയിരുന്നത് ഇവരാണെന്ന് മൊഴിയിലുണ്ട്. നിര്‍മ്മാതാക്കളുടെ പങ്കിനെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

ഈ മാസം 5 ന് രാത്രി ആര്യങ്കാവ് അമ്പനാട് വനമേഖലയില്‍ മൃഗവേട്ട നടത്തുന്നതിനിടെ 3 പേരെ വനംവകുപ്പ് പെട്രോളിംഗ് സംഘം പിടികൂടി. ആറംഗവേട്ട സംഘത്തിലുണ്ടായിരുന്ന വിനോദ് അടക്കമുള്ള 3 പേര്‍ ഓടി രക്ഷപ്പെട്ടു.

ഇയാളോടൊപ്പം മുങ്ങിയ രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണ്. പിടിയിലായവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെത്തി ബലപ്രയോഗത്തിലൂടെ വിനോദിനെ പിടികൂടുകയായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കാട്ടുപോത്ത്, മ്ലാവ്, മുള്ളന്‍പന്നി തുടങ്ങിയവയുള്‍പ്പെടെ 1200 കിലോഗ്രാം ഇറച്ചിയും പിടിച്ചെടുത്തു. കാട്ടുപോത്ത്, മുള്ളന്‍പന്നി തുടങ്ങിയവയുടെ തലയോട്ടികളും തോക്കുകളും പിടികൂടി. ക്രിമിനല്‍ – ലഹരി കേസുകളില്‍ പ്രതിയായ നിര്‍മ്മാതാവാണ് വേട്ടക്ക് പണം മുടക്കിയിരുന്നത്.

വേട്ടസംഘം പിടികൂടുന്ന മൃഗങ്ങളുടെ മാംസം അമ്പനാട്ട് വനമേഖലയിലെത്തി ശേഖരിക്കുന്നത് ഈനിര്‍മ്മതാവാണ്. നായാട്ടുസംഘം വനംവകുപ്പിന്റെ വലയിലായത് അറിഞ്ഞയുടന്‍ ഇയാള്‍ മുംബൈയിലേക്ക് കടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ വിനോദിനെ റിമാന്‍ഡ് ചെയ്തു.

Tags: Kerala Forest DepartmentKerala Film Industry
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies