പ്രതിരോധ ശക്തി വർദ്ധിപ്പിക്കേണ്ടത് അനിവാര്യം: പട്രോളിംഗ് കപ്പൽ 'വിഗ്രഹ' രാജ് നാഥ് സിംഗ് കമ്മീഷൻ ചെയ്തു
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ ശക്തി വർദ്ധിപ്പിക്കേണ്ടത് അനിവാര്യം: പട്രോളിംഗ് കപ്പൽ ‘വിഗ്രഹ’ രാജ് നാഥ് സിംഗ് കമ്മീഷൻ ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2021, 11:38 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തദ്ദേശീയ പട്രോളിംഗ് കപ്പലായ വിഗ്രഹ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കമ്മീഷൻ ചെയ്തു. ഓഫ്‌ഷോർ പട്രോൾ വെസലുകളുടെ (ഒപിവി) പരമ്പരയിലെ ഏഴാമത്തെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) കപ്പലാണ് വിഗ്രഹ. ചെന്നൈയിൽ വെച്ചായിരുന്നു ചടങ്ങ്.

‘ലോകമെമ്പാടും സംഭവിക്കുന്ന മാറ്റങ്ങൾ പലപ്പോഴും നമ്മളെ ആശങ്കപ്പെടുത്തുന്ന കാര്യമായി മാറുന്നു. എന്നാലും ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങൾ നമുക്ക് പ്രയോജനമായി തീരുന്നു. ആഗോള സുരക്ഷാ കാരണങ്ങൾ, അതിർത്തി തർക്കങ്ങൾ, സമുദ്ര ആധിപത്യം എന്നിവ കാരണം, ലോകമെമ്പാടുമുള്ള രാജ്യങ്ങൾ അവരുടെ സൈനിക ശക്തി നവീകരിക്കാനും ശക്തിപ്പെടുത്താനും തുടങ്ങിയിരിക്കുന്നു. അനിശ്ചിതത്വങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കാലത്ത് ഒരു രാഷ്‌ട്രമെന്ന നിലയിൽ നമ്മുടെ സൈനികരെ എന്നും ബഹുമാനിക്കണം.’ എന്ന് കപ്പൽ കമ്മീഷൻ ചെയ്യുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി പറഞ്ഞു.

അടുത്ത 12 വർഷത്തിനുള്ളിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സുരക്ഷാ ചെലവുകൾ 2.1 ട്രില്യൺ യുഎസ് ഡോളറിലെത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മിക്ക രാജ്യങ്ങളിലും ഒരു വർഷത്തോളമായി ഇതു സംബന്ധിച്ചുള്ള ബജറ്റ് പോലുമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ആസ്ഥാനമാക്കിയാണ് കപ്പൽ പ്രവർത്തിക്കുക. കിഴക്കൻ കടൽത്തീരത്ത് കോസ്റ്റ് ഗാർഡ് റീജിയൺ(കിഴക്ക്) കമാൻഡറുടെ നിയന്ത്രണത്തിലാണ് പ്രവർത്തനം.

ലാർസൻ & ടൂബ്രോ ഷിപ്പ് ബിൽഡിംഗ് ലിമിറ്റഡ് ആണ് കപ്പൽ തദ്ദേശീയമായി രൂപകൽപ്പന ചെയ്തിരിക്കുന്നത്. 11 ഓഫീസർമാരും 110 നാവികരും അടങ്ങുന്ന 98 മീറ്റർ ഒപിവിയാണ് വിഗ്രഹ. ഉഷ്ണമേഖലാ സമുദ്ര സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന നൂതന സാങ്കേതിക റഡാറുകൾ, നാവിഗേഷൻ, ആശയവിനിമയ ഉപകരണങ്ങൾ, സെൻസറുകൾ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. കപ്പലിൽ 40/60 ബോഫോഴ്‌സ് തോക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. റിമോട്ട് കൺട്രോളിലുള്ള രണ്ട് 12.7 മില്ലിമീറ്റർ സ്‌റ്റെബിലൈസ്ഡ് ഗൺ ഫയർ കൺട്രോൾ സിസ്റ്റം കപ്പിലിൽ ഘടിപ്പിച്ചിരിക്കുന്നു.

ബോർഡിംഗ് പ്രവർത്തനം, തിരച്ചിൽ, രക്ഷാപ്രവർത്തനം, നിയമപാലനം, സമുദ്ര പട്രോളിംഗ് എന്നിവയ്‌ക്കായി ഒരു ട്വിൻ എഞ്ചിൻ ഹെലികോപ്റ്റർ, നാല് അതിവേഗ ബോട്ടുകൾ, കടലിലെ എണ്ണ ചോർച്ച തടയുന്നതിനായി മലിനീകരണ പ്രതികരണ ഉപകരണങ്ങൾ എന്നിവ വഹിക്കാൻ കപ്പലിന് സാധിക്കും.

വിഗ്രഹ കമ്മീഷൻ ചെയ്യുന്ന ചടങ്ങിൽ ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ എം എം നരവാനെ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ കെ നടരാജൻ, കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ മറ്റ് ഉന്നതരും പങ്കെടുത്തു.

 

Tags: rajnath sing
Share
Tweet
SendShare

More News from this section

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

Latest News

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies