ടോക്കിയോ : പാരലിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായി ഭാവിന പട്ടേൽ. വനിതാ ടേബിൾ ടെന്നീസിൽ വെള്ളിമെഡൽ നേടി. ടോക്കിയോ പാരലിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡലാണ് ഇത്.
ഫൈനലിൽ ചൈനീസ് താരത്തോട് തോറ്റതോടെയാണ് മെഡൽ നേട്ടം വെള്ളിയിലേക്ക് ഒതുങ്ങിയത് . ലോക ഒന്നാം നമ്പർ താരം യിങ് ഷൂ വാണ് ഭാവിനയെ പരാജയപ്പെടുത്തിയത്.
Comments