മെഡൽ നേട്ടത്തിലൂടെ കുറിച്ചത് പുതുചരിത്രം; ഭാവിന പട്ടേലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി : ടോക്കിയോ പാരാലിമ്പിക്‌സ് വനിതാ ഹോക്കിയിൽ രാജ്യത്തിന് വെള്ളി മെഡൽ സമ്മാനിച്ച ഭാവിന  പട്ടേലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെഡൽ നേട്ടത്തിലൂടെ ഭാവിന ബെൻ പുതുചരിത്രം രചിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം കായിക താരത്തിന് അഭിനന്ദനങ്ങൾ നേർന്നത്.

രാജ്യത്തിന് മെഡൽ നേടിത്തന്നതിലൂടെ ഭാവിന ബെൻ ചരിത്രം രചിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. മെഡൽനേട്ടത്തിന് അഭിനന്ദനങ്ങൾ. ഭാവിനയുടെ ജീവിതം പ്രചോദനം നൽകുന്നതും, ചെറുപ്പക്കാരെ സ്‌പോർട്‌സിലേക്ക് ആകർഷിക്കുന്നതുമാണ് – പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ മെഡലാണ് ഭാവിന സ്വന്തമാക്കിയത്. ഫൈനലിൽ ചൈനീസ് താരമായ യിങ് ഷൂ വുമൊത്തായിരുന്നു മത്സരം. ലോക ഒന്നാം നമ്പർ താരമാണ് യിങ് ഷൂ.

Share
Published by
ജനം വെബ്‌ഡെസ്ക്