അഹമ്മദാബാദ് : ടോക്കിയോ പരാലിമ്പിക്സ് വനിതാ ടേബിൾ ടെന്നീസിൽ വെള്ളിമെഡൽ നേടിയ ഭാവിന ബെൻ പട്ടേലിന്റെ അഹമ്മദാബാദിലെ വീട്ടിൽ ഹോളിയും ദീപാവലിയും ഒന്നിച്ചെത്തിയതിന്റെ പ്രതീതി. രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിച്ച കായിക താരത്തിന്റെ വീട്ടിലേക്ക് സന്തോഷം പങ്കിടാൻ ആളുകൾ എത്തികൊണ്ടിരിക്കുകയാണ്.
അഭിനന്ദനവുമായെത്തുന്ന എല്ലാവർക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്ന തിരക്കിലാണ് മാതാപിതാക്കൾ. പടക്കംപൊട്ടിച്ചും ജയ് വിളിച്ചും വിജയം ആഘോഷിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും. ആകാശത്തേക്ക് നിറങ്ങൾ വാരിവിതറിയും ആനന്ദനൃത്തം ചവിട്ടിയും ചരിത്ര വിജയം ആഘോഷിക്കുകയാണ്.
പരാലിമ്പിക്സ് ടേബിൽ ടെന്നീസിൽ ഇന്ത്യയുടെ ആദ്യ മെഡലാണ് ഗുജറാത്ത് സ്വദേശിയിലൂടെ സ്വന്തമായത്. ചൈനയുടെ ലോക മൂന്നാം നമ്പർ താരം ഷാങ് മിയാവോയെ അട്ടിമറിച്ചാണ് ഭവിത ഫൈനലിലേക്ക് യോഗ്യതനേടിയത്. ഫൈനലിൽ ലോക ഒന്നാം നമ്പർ താരം
Comments