വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വാഴ്ത്തി നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡെപ്യൂട്ടി ഡയറക്ടർ അലി സബ്രിൻ; ചോദ്യം ചെയ്ത വളണ്ടിയർമാരെ ഭീഷണിപ്പെടുത്തി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വാഴ്‌ത്തി നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡെപ്യൂട്ടി ഡയറക്ടർ അലി സബ്രിൻ; ചോദ്യം ചെയ്ത വളണ്ടിയർമാരെ ഭീഷണിപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2021, 11:37 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : മലബാർ കലാപത്തിന് നേതൃത്വം നൽകിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര സേനാനിയെന്ന് വാഴ്‌ത്തി നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡെപ്യൂട്ടി ഡയറക്ടർ അലി സബ്രിൻ. ജില്ലയിലെ യൂത്ത് വളണ്ടിയർമാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇതുമായി ബന്ധപ്പെട്ട വീഡിയോകളും ലിങ്കുകളും പ്രചരിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച വളണ്ടിയർമാരെ സബ്രിൻ ഭീഷണിപ്പെടുത്തി.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്ര്യ സമര സേനാനിയാണെന്നും, രക്താസാക്ഷികളുടെ പട്ടികയിൽ നിന്നും ഹാജിയെ നീക്കം ചെയ്യാനുള്ള കേന്ദ്രസർക്കാർ നടപടിയെ പ്രതിരോധിക്കണമെന്നും ആവശ്യപ്പെടുന്ന വീഡിയോയും, ലിങ്കുകളുമാണ് ഇയാൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചത്. വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിച്ചുകൊണ്ടുള്ള സബ്രിന്റെ നടപടിയ്‌ക്കെതിരെ യൂത്ത് വളണ്ടിയർമാർ രംഗത്ത് എത്തി. എന്നാൽ സബ്രിൻ ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. കൂടുതൽ വളണ്ടിയർമാർ രംഗത്ത് വന്നതോടെ ഗ്രൂപ്പ് അഡ്മിൻ ഓൺലി ആക്കിയതായും ആക്ഷേപമുണ്ട്.

ഇതിന് മുൻപും സബ്രിൻ വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. അടുത്തിടെ നെഹ്രു യുവകേന്ദ്രയുടെ പരിപാടിയിൽ മതപരിവർത്തകരെ പങ്കെടുപ്പിച്ചത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമാണ് വഴിവെച്ചത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിച്ച ആസാദി കാ അമൃത മഹോത്സവം പദ്ധതിയുമായി ബന്ധിച്ച് സബ്രിൻ വാരിയംകുന്നൻ അനുസ്മരണം നടത്താൻ പദ്ധതിയിട്ടിരുന്നു. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി ഒരുക്കിയ നൈപുണ്യ വികസന ക്ലാസിൽ ഇഷ്ടക്കാരെ പങ്കെടുപ്പിച്ചതും വിവാദങ്ങൾക്ക് കാരണമായിരുന്നു.

സംഭവത്തിൽ സുബ്രിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വളണ്ടിയർമാർ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. സബ്രിനെതിരെ ശക്തമായ പ്രതിഷേധവുമായി എബിവിപിയും രംഗത്ത് വന്നിട്ടുണ്ട്.

Tags: variyam Kunnan
Share
Tweet
SendShare

More News from this section

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies