അഫ്ഗാൻ സുരക്ഷിത സ്ഥലമല്ല; രാജ്യം വിടാൻ താൽപ്പര്യമുള്ളവരെ അനുവദിക്കണം; താലിബാനെതിരെ യു.എൻ പ്രമേയം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാൻ സുരക്ഷിത സ്ഥലമല്ല; രാജ്യം വിടാൻ താൽപ്പര്യമുള്ളവരെ അനുവദിക്കണം; താലിബാനെതിരെ യു.എൻ പ്രമേയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2021, 08:40 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: അഫ്ഗാനിലെ പൊതുസുരക്ഷ ഉറപ്പുവരുത്താനും രാജ്യം വിടാൻ താൽപ്പര്യമുള്ളവർക്ക് അവസരമൊരുക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്‌ട്ര സുരക്ഷാ സമിതി പാസ്സാക്കി. ഇന്നലെ ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷാ സമിതിയോഗത്തിലാണ് തീരുമാനം. അതേ സമയം സൈനിക പിന്മാറ്റം കഴിഞ്ഞതോടെ അഫ്ഗാൻ ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥാനമാണെന്നും യു.എൻ പ്രഖ്യാപിച്ചു.

അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് അഫ്ഗാനിലെ താലിബാനെതിരെ സുരക്ഷാ സമിതിയിൽ പ്രമേയം അവതരിപ്പിച്ചത്. 15 രാജ്യങ്ങളിൽ ചൈനയും റഷ്യയും ഒഴിച്ച് ഇന്ത്യയടക്കം13 രാജ്യങ്ങളും പ്രമേയത്തിനെ പിന്താങ്ങി. പ്രമേയത്തിൽ പ്രധാനമായും താലിബാൻ അഫ്ഗാൻ വിടാൻ ഒരുങ്ങുന്നവരെ ഒരുകാരണവശാലും തടയരുതെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നതുമാണ്. ഈ മാസം 27ന് അഫ്ഗാനികളായവർക്ക് എവിടെപോകാനും വരുവാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നും വിമാനമാർഗ്ഗവും റോഡ് മാർഗ്ഗവുമുള്ള ഗതാഗതത്തിനും രാജ്യാതിർത്തികടന്നുയാത്രചെയ്യുന്നതിനും തടസ്സമില്ലെന്നും താലിബാൻ വ്യക്തമാക്കിയിരുന്നു. ഈ വ്യവസ്ഥ പാലിക്കപ്പെടണമെന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.

താലിബാൻ ദോഹ സമാധാനകരാർ പ്രകാരം ലോകരാജ്യങ്ങൾക്ക് നൽകിയ വാക്കുപാലിക്കാൻ ബാദ്ധ്യസ്ഥരാണ്. പ്രതികാര നടപടികളുമായി മുന്നോട്ട് പോകുന്നത് എല്ലാ ഉടമ്പടികളുടേയും ലംഘനമാണെന്നും പ്രമേയത്തിൽ മുന്നറിയിപ്പു നൽകുന്നു. താലിബാനെതിരെ ചർച്ചയിൽ രൂക്ഷമായി പ്രതികരിച്ചത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ്. ഐക്യരാഷ്‌ട്രസഭയുടെ സമ്പൂർണ്ണ നിയന്ത്രണത്തിലുള്ളതും ലോകരാജ്യങ്ങൾക്ക് എപ്പോഴും ഇടപെടാനാകുന്നതുമായ ഒരു സുരക്ഷിത കേന്ദ്രമായി കാബൂളിനെ മാറ്റണമെന്നും മാക്രോൺ ആവശ്യപ്പെട്ടു. മനുഷ്യാവകാശ സംഘടനകൾക്കും സമാധാനസേനാംഗങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും എല്ലാ സഹായവും ഏകോപിപ്പിക്കാൻ ഒരു കേന്ദ്രം ആവശ്യമാണ്. താലിബാൻ നിയന്ത്രണങ്ങളില്ലാത്ത കേന്ദ്രമാണ് ഇതിനായി ആവശ്യമെന്നും മാക്രോൺ പറഞ്ഞു.

പ്രമേയം താലിബാന് നൽകുന്നത് ശക്തമായ രാഷ്‌ട്രീയ മുന്നറിയിപ്പാണെന്നും അന്താരാഷ്‌ട്ര പ്രതിസന്ധി പരിഹാര സമിതി മേധാവി റിച്ചാർഡ് ഗോവിൻ പറഞ്ഞു. അന്താരാഷ്‌ട്ര വിമാനത്താവളം എല്ലാ രാജ്യങ്ങൾക്കും വന്നുപോകാൻ പാകത്തിന് നിയന്ത്രണമുക്തമാക്കണമെന്നതാണ് പ്രാരംഭ നടപടിയെന്നും ഗോവിൻ പറഞ്ഞു.

Tags: UNSCUNSC-afghan
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies