കൊടൈക്കനാൽ: തമിഴ്നാട്ടിൽ കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക്.തമിഴ് നാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കൊടൈക്കനാലിലേക്ക് വിനോദസഞ്ചാരികൾ ഒഴുകുകയാണ്.
കൊടൈക്കനാലിലെ സിൽവർ കാസ്കേഡ് വെള്ളച്ചാട്ടം ലക്ഷ്യം വെച്ചാണ് പ്രധാനമായും സഞ്ചാരികളെത്തുന്നത്.അതിനിടെ കൊറോണ വ്യാപനം ഭയന്ന് ഹിൽടൗൺ താൽക്കാലികമായി അടച്ചു.മാസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നത്.
കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പ്രവേശനം എന്ന് സർക്കാർ നിർദേശം ഉണ്ടെങ്കിലും ഭൂരിഭാഗം പേരും അവഗണിക്കുകയാണ് ചെയ്യുന്നത്. മാസ്ക് ഉപയോഗവും സാമൂഹ്യാകലവും പലയിടങ്ങളിലും കടലാസിലൊതുങ്ങി.
നിലവിൽ തമിഴ്നാട്ടിൽ കൊറോണ വ്യാപന നിരക്ക് താരതമ്യേന കുറവാണെങ്കിലും ആളുകൾ ജാഗ്രത കൈവിടരുതെന്ന് നിർദേശമുണ്ട്.
Comments