അമേരിക്കയുടെ മടക്കവും താലിബാന് കിട്ടിയ ആയുധങ്ങളും: വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയുടെ മടക്കവും താലിബാന് കിട്ടിയ ആയുധങ്ങളും: വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2021, 08:21 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ : 2021 ആഗസ്ത്റ്റ് 31. 20 വർഷത്തെ സൈനിക നടപടികൾ ആവസാനിപ്പിച്ച് അമേരിക്കയുടെ അവസാന സൈനികനും അഫ്ഗാനിസ്ഥാൻ വിട്ട ദിനം. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യം അവസാനിപ്പിച്ച് അംബാസിഡർ റോസ് വിൽസണും സൈനികർക്കൊപ്പം മാതൃരാജ്യത്തേക്ക് മടങ്ങി. അഫ്ഗാനിൽ നിന്ന് ഓഗസ്ത് 31 നുള്ളിൽ പൂർണമായും പിൻമാറുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. താലിബാനുമായി ദോഹയിൽ വച്ച് ഉണ്ടാക്കിയ സമാധാന കരാറിനെ തുടർന്നായിരുന്നു പിൻമാറ്റം.

അഫ്ഗാനിസ്താൻ ഭരണം പിടിച്ചെടുത്ത താലിബാൻ ഭീകരരുടെ കയ്യിൽ ഒരു സാങ്കേതിക സംവിധാനവും നൽകാതെയാണ് മടക്കം. തിരികെ കൊണ്ടുപോകാൻ സാധിക്കാത്ത വിമാനങ്ങളും ഹെലികോപ്റ്ററുകളും കവചിത വാഹനങ്ങളും ഉപയോഗശൂന്യമാക്കിയ ശേഷമാണ് അമേരിക്കൻ സൈനികർ കാബൂൾ വിട്ടത്. 73 വിമാനങ്ങൾ വിമാനത്താവളത്തിൽ നിരന്നുകിടക്കുകയാണ്. എന്നാൽ ഒന്നുപോലും ഇനി പറത്താനാകില്ല. ഒരെണ്ണത്തിന് 230 കോടിയിലേറെ വിലവരുന്ന അപ്പാഷെ ഹെലികോപ്റ്ററുകളും വിവിധ പ്രവിശ്യകളിലെ സൈനിക താവളങ്ങളിലുണ്ട്. ഇവ ഉപയോഗിക്കണമെങ്കിൽ അമേരിക്കയുടെ സാങ്കേതിക സഹായം വേണം.

https://www.youtube.com/watch?v=gvo7vc4E3Eo

മൈനുകൾ പൊട്ടിയാൽ പോലും തകരാത്ത എംആർഎപി, പട്രോളിംഗിന് ഉപയോഗിച്ചിരുന്ന ഹംവീസ് എന്നറിയപ്പെടുന്ന 27 കവചിത വാഹനങ്ങൾ എന്നിവയും ഉപേക്ഷിച്ചവയിലുണ്ട്. മരുഭൂമിയിലടക്കം അതിവേഗം സഞ്ചരിക്കാവുന്ന കവചിത വാഹനങ്ങളുടെ ചക്രങ്ങളും കംപ്യൂട്ടർ നിയന്ത്രിത സംവിധാനങ്ങളുമെല്ലാം സൈനികർ നശിപ്പിച്ചു. വാഹനങ്ങളുടെ ഗിയർബോക്സുകൾ കേടുവരുത്തി. ഇന്ധനടാങ്കുകളിൽ ദ്വാരമുണ്ടാക്കി. പലതും പൊളിച്ചുമാറ്റിയുമാണ് സൈനികർ പ്രവിശ്യയിലെ താവളങ്ങൾ പോലും വിട്ടത്. അഫ്ഗാൻ സൈന്യം ഉപയോഗിച്ചിരുന്ന ആയുധങ്ങളും കവചിത വാഹനങ്ങളും മാത്രമാണ് താലിബാന്റെ കയ്യിലെത്തിയിട്ടുള്ളത്.

മിസൈൽ പ്രതിരോധ ഉപകരണങ്ങളും മോർട്ടാർ വിക്ഷേപ സംവിധാനങ്ങളുമടക്കം ആയിരക്കണക്കിന് ഉപകരണങ്ങളും ഉപേക്ഷിച്ചാണ് അമേരിക്കൻ സൈനികർ മടങ്ങുന്നത്. ഭീകരാക്രമണം അവസാന നിമിഷത്തിലും പ്രതീക്ഷിച്ചിരുന്നതിനാൽ വിമാനത്താവളത്തിൽ ഉപയോഗിച്ചവ മാത്രമാണ് മികച്ച നിലയിൽ പ്രവർത്തിക്കുന്നതെന്ന് പെന്റഗൺ അറിയിച്ചു. എന്നാൽ സാങ്കേതിക മികവുള്ള സൈനികർക്ക് മാത്രമേ അവ ഉപയോഗിക്കാനാകൂ എന്നത് താലിബാന് തലവേദനയാകും. താലിബാനെ സംബന്ധിച്ച് അവർ പോരാടി നേടി എന്ന അവകാശ വാദത്തോടെ സൂക്ഷിച്ചു വയ്‌ക്കാം. എല്ലാം ഒരു മ്യൂസിയത്തിലെ പോലെ പ്രദർശിപ്പിക്കാം.

ഇരുപതു വർഷത്തെ സൈനിക നടപടി അവസാനിപ്പിച്ച് അമേരിക്ക മടങ്ങുമ്പോൾ അഫ്ഗാനിസ്താന്റെ ഭാവി എന്താകുമെന്നാണ് ചോദ്യമുയരുന്നത്. പഞ്ചശീറിൽ പോരാടാനൊരുങ്ങി വടക്കൻ സഖ്യം ആക്രമണത്തിന് കോപ്പുകൂട്ടുന്നുണ്ട്. അഫ്ഗാനിൽ ഇടപെടാൻ ഒരുങ്ങി റഷ്യയും ചൈനയും തക്കം പാർത്തിരിക്കുന്നു. ഇന്ത്യക്കെതിരെ ഭീകരത പടർത്താൻ അഫ്ഗാന്റെ മണ്ണ് ഉപയോഗിക്കാൻ പാകിസ്താനും കാത്തു നിൽക്കുന്നു. ഏഷ്യയിൽ അതിർത്തിക്കടുത്ത് ഒരു ഭീകര രാജ്യമുണ്ടാകാൻ ഇന്ത്യയും ആഗ്രഹിക്കുന്നില്ല.

Tags: AFGHAN-TALIBAN TERRORtaliban attack afganistanAmerican Army
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies