സ്പ്രിംഗ്ലർ കരാർ: ശിവശങ്കറിനെ വെളളപൂശി രണ്ടാം വിദഗ്ധ സമിതി റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്പ്രിംഗ്ലർ കരാർ: ശിവശങ്കറിനെ വെളളപൂശി രണ്ടാം വിദഗ്ധ സമിതി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2021, 07:22 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്പ്രിംഗ്ലർ കരാറിൽ ഐടി പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ വെളളപൂശി സംസ്ഥാന സർക്കാർ നിയോഗിച്ച രണ്ടാം വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. വീഴ്ചകളുണ്ടായെങ്കിലും കരാർ സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമല്ലെന്നും കരാറിന്റെ പൂർണ ഉത്തരവാദിയായ ശിവശങ്കറിന് ഗൂഢലക്ഷ്യങ്ങൾ ഇല്ലായിരുന്നുവെന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിനു മുൻപ് ഡാറ്റ സുരക്ഷ ഉറപ്പു വരുത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടപാട് ഒരു മാസത്തോളമേ നീണ്ടു നിന്നുള്ളൂവെന്നും അവർക്കു പണമൊന്നും നൽകിയില്ലെന്നും 2020 ഏപ്രിൽ 20 ആയപ്പോഴേക്കും ഡേറ്റ മുഴുവൻ സിഡിറ്റിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് ഡേറ്റ സെന്ററിലേക്കു മാറ്റിയെന്നും ഡേറ്റ ചോർച്ച ഉണ്ടായിട്ടില്ലെന്നുമാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

എന്നാൽ ആരോഗ്യ, നിയമ, ധന, തദ്ദേശഭരണ വകുപ്പുകളുമായോ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയുമായോ ചർച്ച നടത്താതെയാണ് ശിവശങ്കർ കരാർ ഒപ്പിട്ടതെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു. പി.ടി തോമസ്, പി.സി വിഷ്ണുനാഥ് എന്നിവർ നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണു സർക്കാർ റിപ്പോർട്ടിന്റെ പകർപ്പ് പുറത്തു വിട്ടത്.

മുൻ നിയമ സെക്രട്ടറി കെ.ശശിധരൻ നായരുടെ നേതൃത്വത്തിലായിരുന്നു സമിതി. ഡോ.എ.വിനയ ബാബു, ഡോ.സുമേഷ് ദിവാകരൻ എന്നിവരായിരുന്നു അംഗങ്ങൾ. ഏപ്രിൽ 24 ന് സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മുൻ വ്യോമയാന സെക്രട്ടറി എം.മാധവൻ നമ്പ്യാർ, സൈബർ സുരക്ഷാ വിദഗ്ധൻ ഡോ. ഗുൽഷൻ റായ് എന്നിവരടങ്ങുന്ന സമിതി നൽകിയ റിപ്പോർട്ട് പരിശോധിക്കാനാണ് സർക്കാർ ശശിധരൻ നായരുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്.

ശിവശങ്കർ ഏകപക്ഷീയമായി കരാർ നടപ്പിലാക്കുകയായിരുന്നുവെന്നും അതുവഴി പൊതുജനങ്ങളുടെ സ്വകാര്യ വിവരങ്ങൾക്ക് മേൽ കമ്പനിക്ക് നിയന്ത്രണം ലഭിച്ചുവെന്നുമായിരുന്നു ആദ്യ സമിതിയുടെ കണ്ടെത്തൽ. കരാറിന്റെ വിശദാംശങ്ങൾ പിണറായിയിൽ നിന്നും ചീഫ് സെക്രട്ടറി ടോം ജോസിൽ നിന്നും ശിവശങ്കർ മറച്ചുവെച്ചുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഒന്നോമുക്കാൽ ലക്ഷം കോറോണ രോഗികളുടെ ഡേറ്റകളാണ് യുഎസ് കമ്പനിയായ സ്പ്രിംഗ്ലർ ശേഖരിച്ചിരുന്നത്. എന്നാൽ കരാർ വിവാദമാവുകയും വലിയ തോതിൽ പ്രതിഷേധമുയരുകയും ചെയ്തതോടെ തുടരേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നു.

ആദ്യ ആറ് മാസം സ്പ്രിംഗ്ലർ സൗജന്യമായി സേവനം നൽകുമെന്നയിരുന്നു കരാർ. അതിനുശേഷം കൂടുതൽ സേവനങ്ങൾ ആവശ്യമെങ്കിൽ സംസ്ഥാനം ആവശ്യപ്പെട്ടാൽ തുടരാമെന്നും ഇതിന് ഒരു നിശ്ചിത നിരക്ക് ഈടാക്കുമെന്നുമായിരുന്നു കരാറിൽ വ്യക്തമാക്കിയിരുന്നത്. വിദേശകമ്പനികളുമായി വ്യക്തികളുടെ വിവരങ്ങൾ കൈമാറുമ്പോൾ കേന്ദ്രസർക്കാരിനെ അറിയിക്കണമെന്ന വ്യവസ്ഥയും പാലിച്ചിരുന്നില്ല.

Tags: M Sivasankar
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies