പലതരത്തിലുളള പ്രതിമകള്‍ തീര്‍ത്ത ഒരുപാട് ശില്പികളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ചെറിയ ബുദ്ധ മെഴുക് പ്രതിമ നിര്‍മ്മിച്ച് ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് ഒഡീഷയിലെ ജജ്പൂര്‍ ജില്ലയിലെ നാഥസാഹി ഗ്രാമത്തിലെ രാകേഷ് കുമാര്‍ പത്ര എന്ന യുവാവ്.
മെഴുകില്‍ ബുദ്ധന്റെ ഏറ്റവും ചെറിയ വിഗ്രഹം നിര്‍മ്മിച്ച രാകേഷ്, ആര്യവേപ്പിന്റെ തടിയില്‍ ജഗന്നാഥ ഭഗവാന്റെയും സഹോദരങ്ങളുടെയും ഒരു മിനിയേച്ചറും തീര്‍ത്തിരുന്നു.രാകേഷ് നിര്‍മ്മിച്ച ബുദ്ധ മെഴുക് പ്രതിമയ്ക്ക് 3.5 സെന്റിമീറ്റര്‍ വലിപ്പവും, വേപ്പ് മരത്തില്‍ കൊത്തിയെടുത്ത ജഗന്നാഥ വിഗ്രഹങ്ങള്‍ക്ക് 0.5 സെന്റിമീറ്റര്‍ വലിപ്പവുമാണുള്ളത്. ‘ബുദ്ധന്റെ ഏറ്റവും ചെറിയ മെഴുക് പ്രതിമ’ കൊത്തിയെടുത്തതിലൂടെ എക്സ്ക്ലൂസീവ് വേള്‍ഡ് റെക്കോര്‍ഡാണ് (മറ്റാര്‍ക്കുമില്ലാത്ത) രാകേഷ് സ്വന്തമാക്കിയിരിക്കുന്നത്. രാകേഷിന്റെ കലാസൃഷ്ടികള്‍ ശരിയായി കാണണമെങ്കില്‍ ഭൂതക്കണ്ണാടി ഉപയോഗിക്കണം.
’ 3.5 സെന്റിമീറ്റര്‍ ബുദ്ധ മെഴുക് പ്രതിമ കൊത്തിയെടുക്കാന്‍ മൂന്ന് ദിവസമെടുത്തു. 0.5 സെന്റിമീറ്റര്‍ നീളമുള്ള ജഗന്നാഥ ഭഗവാന്റെയും സഹോദരങ്ങളുടെയും വിഗ്രഹങ്ങള്‍ ഭൂതക്കണ്ണാടി ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്റെ കലാ സൃഷ്ടിക്ക് ലോക റെക്കോര്‍ഡ് ലഭിച്ചതില്‍ വളരെ സന്തുഷ്ടനാണ്. ഞാന്‍ ഒരു ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടിരുന്നു.”എന്നാണ് തന്റെ നേട്ടത്തെക്കുറിച്ച് രാകേഷ് പ്രതികരിച്ചത്.
വേപ്പ് മരം, ബ്ലേഡ്, സാന്ഡ്പേപ്പര്, പശ, പെയിന്റ്, തകര്‍ന്ന മൊബൈല്‍ ഗ്ലാസ് എന്നിവ ഉപയോഗിച്ചാണ് ഈ രൂപങ്ങള്‍ രാകേഷ് തീര്‍ത്തിരിക്കുന്നത്. മരത്തില്‍ നിന്നും കളിമണ്ണില്‍ നിന്നും ഒക്കെ അദ്ദേഹം വിവിധ ദൈവങ്ങളുടെ പ്രതിമകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
ശില്പ നിര്‍മ്മാണം, മണല്‍ കൊത്തുപണി, പെയിന്റിംഗ് എന്നിവയില്‍ അതീവ താല്‍പ്പര്യമുള്ള രാകേഷ് ഇപ്പോള്‍ ഒരു ആര്‍ട്ട് കോളേജില്‍ പഠിക്കുകയും സ്വന്തം ചെലവുകള്‍ക്കും കോളേജ് ഫീസുകള്‍ക്കും പെയിന്റിംഗ് തൊഴിലുകളും എടുക്കുന്നുണ്ട്. ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ള പ്രാദേശിക ഹിന്ദു പാരമ്പര്യങ്ങള്‍ ആരാധിച്ചുപോരുന്ന ഒരു ഈശ്വര സങ്കല്പമാണ് ജഗന്നാഥ്. ഒഡീഷയിലെ ഹിന്ദുമത വിശ്വാസികള്‍ക്ക് പരമോന്നതനായ ദൈവമായ പുരുഷോത്തമന്, പരബ്രഹ്മം ഒക്കെയാണ് ജഗന്നാഥന്.
Comments