റിയാദ്: സൗദി വിമാനത്താവളത്തിന് നേരെ നടന്ന ഹൂതി വിമതരുടെ ഡ്രോൺ ആക്രമണത്തിൽ അപലപിച്ച് ബഹ്റൈൻ. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള സൗദിയുടെ നടപടികൾക്കും ബഹ്റൈൻ പിന്തുണ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ നീക്കമാണ് ഹൂതികൾ നടത്തിയതെന്നും ലോകം ഇതിനെതിരെ ശബ്ദമുയർത്തണമെന്നും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യെമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗദിയിലെ ഹൂതി വിമതർ ഇന്നലെയാണ് അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തിയത്. സംഭവത്തിൽ ഒരു എയർക്രാഫ്റ്റ് തകരുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഡ്രോൺ ആക്രമണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് സ്ഫോടക വസ്തുക്കൾ നിറച്ച ആളില്ലാ പൈലറ്റ് വിമാനവും ആക്രമണത്തിന് ശ്രമിച്ചിരുന്നു. എന്നാൽ സൗദി സൈന്യത്തിന്റെ സമയോചിത ഇടപെടലിൽ ആദ്യ ആക്രമണം പരാജയപ്പെട്ടു. തുടർന്ന് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് വിമാനങ്ങൾ താൽകാലികമായി റദ്ദ് ചെയ്യുകയായിരുന്നു സൗദി.
Comments