അഫ്ഗാനിലെ അമേരിക്കയുടെ പിൻമാറ്റവും താലിബാൻ ഭീകരരുടെ അധികാരം പിടിച്ചെടുക്കലും വാർത്തകളിൽ നിറയുമ്പോൾ മുൻ മന്ത്രി കെ.ടി ജലീലിന്റെ പഴയ പ്രസംഗം വൈറലാകുന്നു. 1987ല്‍ മലപ്പുറം പള്ളിക്കരയിലെ സി.എച്ച്. യൂത്ത് സെന്റര്‍ സംഘടിപ്പിച്ച ഈദ് സുഹൃദ് സമ്മേളനത്തിലെ ജലീലിന്റെ പ്രസംഗമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഭൗതികവാദത്തിനെതിരെ ആഞ്ഞടിക്കുകയും മതമൂല്യങ്ങളെക്കുറിച്ച് ഉദ്ഘോഷിക്കുകയും ചെയ്യുന്ന ജലീലിന്റെ പ്രഭാഷണത്തിൽ റഷ്യൻ ചെമ്പടയെ തോൽപിച്ച അഫ്ഗാനിലെ ധീര മുജാഹിദുകളുടെ വിശ്വാസത്തിന്റെ കരുത്താണ് നമുക്ക് വേണ്ടതെന്ന് വ്യക്കമാക്കുന്നു.
അല്ലാഹു മഹാനാണ്, അല്ലാഹു മഹാനാണ്, അല്ലാഹു മഹാനാണ് എന്നാണ് പ്രസംഗം തുടങ്ങുന്നത്. ഈ മതങ്ങളൊക്കെ ലോകത്തിൽ അവതരിച്ചു എന്നത്കൊണ്ട് അധികാരം നഷ്ടപ്പെടുമെന്ന് ചിന്തിച്ച മുതലാളിവർഗ്ഗമാണ് ഒറ്റസമൂഹമായി പ്രവർത്തിക്കേണ്ട ജനസമൂഹത്തെ ഭിന്നിപ്പിച്ചത്.
കേവലാർത്ഥത്തിൽ ഉള്ള ഒരു മതമല്ല ഇസ്ലാം. മനുഷ്യകുലത്തിനറെ സ്വകാര്യത മാത്രം കൈകാര്യം ചെയ്യുന്ന മതമല്ല ഇസ്ലാം. കേവലാർത്ഥത്തിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും പറയുന്ന മതമല്ല ഇസ്ലാമെന്ന് തുടങ്ങുന്ന പ്രസംഗത്തിന്റെ അവസാന ഭാഗത്താണ് ജലീൽ അഫ്ഗാനിലെ സാഹചര്യത്തെ കുറിച്ച് പരാമർശിക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ നിന്നും റഷ്യന്‍ ചെമ്പട നീങ്ങികൊണ്ടിരിക്കുകയാണ്. അഫ്ഗാനിലെ ധീര മുജാഹിദുകള്‍ നീണ്ട ഒമ്പത് വര്‍ഷക്കാലം ചെറുത്തുനില്‍പ്പു നടത്തുകയും അങ്ങനെ ആ ചെറുത്തുനില്‍പ്പിലൂടെ ലോകത്തെ ഏറ്റവും വലിയ ശാക്തിക ചേരിയായ സോവിയറ്റ് റഷ്യയുടെ ചെമ്പടയെ അഫ്ഗാനില്‍ നിന്നും കെട്ടുക്കെട്ടിക്കാന്‍ അവരുടെ ധീരമായ വിശ്വാസത്തിന് സാധിക്കുകയും ചെയ്തു.
ഇവിടെയും നാം സന്തോഷം കൊള്ളേണ്ടിയിരിക്കുന്നു. നിങ്ങള്‍ക്ക് അഫ്ഗാനികളുടെ വിശ്വാസമാണുണ്ടാവേണ്ടത്. അഫ്ഗാനികളുടെ വിശ്വാസമെന്ന് പറയുന്നത് അപരന്മാരെ അധിക്ഷേപിക്കാനുള്ള നിങ്ങളുടെ ആര്‍ജവമല്ല. നിങ്ങളൊരിക്കലും തന്നെ ഒരു കമ്മ്യൂണലിസ്റ്റ് അഥവാ വര്ഗ്ഗീയവാദിയാകരുത്.
ഒരു സാമുദായികവാദിയും നിങ്ങള്‍ക്കാവുക സാധ്യമല്ല. കാരണം നിങ്ങള്‍ ഇസ്ലാമിന്റെ വക്താക്കളാണ്. ഇസ്ലാമെന്നത് എല്ലാവരെയും അംഗീകരിക്കുന്ന എല്ലാ പ്രവാചകന്മാരെയും ആദരിക്കുന്ന മതമായ ഇസ്ലാമിന്റെ വക്താക്കളായ നിങ്ങള്‍ക്ക് സാമുദായികവാദിയാകാന് സാധ്യമല്ല. ഈ ജനങ്ങളെ എന്നുവിളിച്ചുകൊണ്ടാണ് ഖുർ ആൻ ഓരോ കാര്യങ്ങളും പറയുന്നതെങ്കിൽ നിങ്ങൾക്ക് കമ്മ്യൂണിസ്റ്റ് ആകാൻ സാധ്യമല്ലെന്നും പ്രസംഗത്തിൽ ജലീൽ വ്യക്തമാക്കുന്നു.
മതമൂല്യങ്ങളിൽ വിശ്വസിക്കാതെ കേവലം ഒരു വിഭാഗത്തോടുണ്ടാകുന്ന അന്ധമായ ഒരു വിദ്വേഷത്തിൽ നിന്നുണ്ടാകുന്ന സാമുദായിക വികാരത്തിനാണ് വർഗ്ഗീയത എന്നാണ് പറയുന്നത്. ഈ വർഗ്ഗീയതുടെ വിശദീകരണത്തിൽ ഇസ്ലാമുൾപ്പെടെയുള്ള മതങ്ങളെ ചേർക്കുക സാധ്യമല്ല എന്നും മതപ്രസംഗത്തിൽ പറയുന്നു.
Comments