ഏഴ് മണിക്കൂറിനുള്ളിൽ 101 സ്ത്രീകളിൽ വന്ധ്യംകരണ ശസ്ത്രക്രിയ; അന്വേഷണം പ്രഖ്യാപിച്ച് ഛത്തീസ്ഗഢ് സർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഴ് മണിക്കൂറിനുള്ളിൽ 101 സ്ത്രീകളിൽ വന്ധ്യംകരണ ശസ്ത്രക്രിയ; അന്വേഷണം പ്രഖ്യാപിച്ച് ഛത്തീസ്ഗഢ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2021, 10:55 am IST
Facebook
Twitter
WhatsAppTelegram

റായ്പൂർ: ഏഴ് മണിക്കൂറിനുള്ളിൽ 101 സ്ത്രീകളിൽ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി ഡോക്ടർ. സംഭവത്തിൽ പരാതി ഉയർന്നതോടെ അന്വേഷണം പ്രഖ്യാപിച്ച് ഛത്തീസ്ഗഢ് സർകാർ. ഛത്തീസ്ഗഢിലെ സർഗുജ ജില്ലയിൽ നടന്ന സർക്കാർ വന്ധ്യംകരണ ക്യാമ്പിലാണ് സംഭവം. ക്യാമ്പിൽ ക്രമക്കേടുകൾ നടന്നതായി പ്രാദേശിക മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പരാതിയെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടെറി ഡോ. അലോക് ശുക്ല പറഞ്ഞു.

ശസ്ത്രക്രിയയ്‌ക്ക് വിധേയരായ സ്ത്രീകൾക്ക് മറ്റ് പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോർട്ട്. സർകാർ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഒരു ശസ്ത്രക്രിയാ വിദഗ്ധന് ഒരു ദിവസം പരമാവധി 30 ശസ്ത്രക്രിയകൾ നടത്താനാണ് ഉത്തരവ്. മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഡോ. ശുക്ല പറഞ്ഞു.

റായ്പൂരിൽ നിന്ന് 300 കിലോമീറ്റർ അകലെ സർഗുജ ജില്ലയിലെ മെയിൻപാറ്റ് ബ്ലോകിലെ നർമദാപൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഓഗസ്റ്റ് 27 നാണ് വന്ധ്യംകരണ ക്യാമ്പ് നടത്തിയത്. എന്നാൽ ശസ്ത്രക്രിയയ്‌ക്കായി ധാരാളം സ്ത്രീകൾ എത്തിയിരുന്നുവെന്നും അവർ ശസ്ത്രക്രിയ നടത്താൻ തന്നെ പ്രേരിപ്പിച്ചുവെന്നും ഡോക്ടർ അവകാശപ്പെട്ടു. ദൂരഗ്രാമങ്ങളിൽ നിന്ന് വന്നവരായിരുന്നതിനാൽ അവർക്ക് പതിവായി യാത്ര ചെയ്യാൻ സാധിക്കില്ലെന്നും അതുകൊണ്ടാണ് ശസ്ത്രക്രിയ ചെയ്യാൻ തയാറായതെന്നും ശസ്ത്രക്രിയാ വിദഗ്ധന് അഭിപ്രായപ്പെട്ടു.

2014 നവംബറിൽ ബിലാസ്പൂർ ജില്ലയിലെ സർക്കാർ വന്ധ്യംകരണ ക്യാമ്പിൽ നടത്തിയ 83 സ്ത്രീകളിൽ 13 പേർ മരിച്ചിരുന്നു.സൗജന്യ വന്ധ്യംകരണം വാഗ്ദാനം ചെയ്യുന്ന സർക്കാർ പരിപാടിക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.

 

Tags: ChattisgarhRaipur
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies