ബ്രസീലിയ: 12 ദശലക്ഷം ചൈനീസ് സിനോവാക് കൊറോണ വാകസിനുകൾ ബ്രസീൽ നിരോധിച്ചു. വാക്സിനുകൾ ലാറ്റിനമേരിക്കൻ രാജ്യത്തിന്റെ ഹെൽത്ത് റെഗുലേറ്റർ അംഗീകരിച്ചിട്ടില്ലാത്തതിനാലാണ് ബ്രസീൽ നിരോധിച്ചത്. ബ്രസീലിലെ ഫെഡറൽ ഹെൽത്ത് റെഗുലേറ്റർ അൻവിസയാണ് ഇക്കാര്യം അറിയിച്ചത്.
12.13 ദശലക്ഷം വാക്സിൻ ഡോസുകൾ 25 ബാച്ചുകളായി രാജ്യത്ത് പ്രവേശിച്ചതിന് ശേഷമാണ് നിരോധനം എർപ്പെടുത്തിയത്. 9 ദശലക്ഷം ഡോസ് സിനോവാക് കൊറോണ വാക്സിൻ അടങ്ങുന്ന മറ്റൊരു 17 ബാച്ചുകൾ കയറ്റുമതിക്കായി തയ്യാറെടുത്തിരുന്നു. ബ്രസീലിലെ പല നഗരങ്ങളിലും വാക്സിൻ ഷോട്ടുകൾ നൽകാൻ തുടങ്ങിയിട്ടും പലർക്കും രണ്ടാമത്തെ ഡോസ് ലഭിച്ചിട്ടില്ല.
ബ്രസീലിൽ കഴിഞ്ഞ് 24 മണിക്കൂറിനിടയിൽ 21,804 പുതിയ കൊറോണ കേസുകളും 692 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
Comments