ടെഹരാൻ : ഇറാഖിൽ പോലീസുകാർക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം. ബോംബ് ആക്രമണത്തിൽ 10 പോലീസുകാർ കൊല്ലപ്പെട്ടു. കിർക്കുവിലെ പോലീസ് ചെക്പോസ്റ്റിൽ അർദ്ധ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്.
ചെക്പോസ്റ്റ് വഴി കടക്കാനുള്ള ഭീകരരുടെ ശ്രമം പോലീസ് തടഞ്ഞതോടെയാണ് ആക്രമണം ഉണ്ടായത്. ചെക്പോസ്റ്റിൽ തടഞ്ഞ പോലീസുകാരെ ഭീകരർ കയ്യേറ്റം ചെയ്തു. പോലീസുകാരും പ്രത്യാക്രമണം നടത്തിയതോടെ ഭീകരർ ബോംബ് എറിയുകയായിരുന്നു. ആക്രമണത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്ന് പോലീസ് വാഹനങ്ങളും തകർന്നു.
ഞായറാഴ്ച ഇറാഖിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. രാവിലെ സുരക്ഷാ സേനയ്ക്ക് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു.
Comments