ഓവൽ ടെസ്റ്റിൽ ഉജ്ജ്വല ജയം നേടിയ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് ഇതിഹാസങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓവൽ ടെസ്റ്റിൽ ഉജ്ജ്വല ജയം നേടിയ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് ഇതിഹാസങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2021, 11:28 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദന പ്രവാഹം. അരനൂറ്റാണ്ടിന് ശേഷം ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നേടിയ ടെസ്റ്റ് വിജയത്തിനാണ് ക്രിക്കറ്റ് ഇതിഹാസങ്ങളുടെ അഭിന്ദന പ്രവാഹം. രണ്ടു ടെസ്റ്റുകളിലും ഉശിരൻ പോരാട്ടവീര്യം കാഴ്ചവയ്‌ക്കുകയും ടീം എന്ന നിലയിൽ എല്ലാവരും അവസരത്തിനൊത്ത് ഉയരുന്ന കാഴ്ചയും മുൻതാരങ്ങൾ എടുത്തുപറഞ്ഞു. മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ, മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ, സച്ചിൻ ടെണ്ടുൽക്കർ, വിരേന്ദ്ര സെവാഗ്, യുവരാജ് സിംഗ്, സുരേഷ് റയ്‌ന, ലക്ഷ്മൺ, വസീം ജാഫർ എന്നിവർ വിരാട് കോഹ്‌ലിയേയും ടീമംഗങ്ങളേയും അഭിനന്ദിച്ചു.

എന്തൊരു തിരിച്ചുവരവ് ! എന്നാണ് സച്ചിൻ ട്വിറ്ററിൽ കുറിച്ചത്. കരുത്തോടെ എന്നും തിരിച്ചുവന്ന് വിജയം കൊയ്യുന്ന ടീമിനെ ടീം ഇന്ത്യ എന്നു വിളിക്കും എന്നാണ് വീരുവിന്റെ ട്വീറ്റ്. അതിഗംഭീര ടീം പ്രകടനം. കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യൻ ടീമിന്റെ മുന്നേറ്റം അതിശയകരം. ലോകത്തിലെ ഒന്നാം നമ്പർ ടീം ഇന്ത്യക്ക് മാത്രം ചേർന്ന വിശേഷണമായി മാറിയിരിക്കുന്നുവെന്നാണ് ഓസീസ് ഇതിഹാസ താരം ഷെയിൻ വോൺ ആശംസിച്ചത്.

പരമ്പരയിൽ 2-1ന്റെ ലീഡ് നേടിക്കൊണ്ടാണ് നാലാം ടെസ്റ്റിൽ ഇന്ത്യ 157 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്‌സിൽ 191 റൺസിൽ പുറത്തായ ടീം പരാജയത്തെ മുന്നിൽ കണ്ടെങ്കിലും 290 റൺസിൽ ഇംഗ്ലണ്ടിനെ ഒതുക്കിയശേഷമാണ് രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയത്.

എന്നാൽ ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ചത് രോഹിത് ശർമ്മയുടെ സെഞ്ച്വറിക്കൊപ്പം രാഹുൽ(46) പൂജാര(61),കോഹ് ലി(44) എന്നിവരുടെ മികച്ച പ്രകടനമാണ്. രഹാനേയും ജഡേജയും പെട്ടന്ന് പുറത്തായെങ്കിലും സ്‌കോർ 300 ലേക്ക് അനായാസം എത്തിച്ചു. ഋഷഭ് പന്തും(50) ഷാർദ്ദൂലിന്റെ രണ്ടാം ഇന്നിംഗ്‌സിലേയും തുടർച്ചയായ അർദ്ധ സെഞ്ച്വറി പ്രകടനവും(60) മദ്ധ്യനിരയിൽ കരുത്തായി. വാലറ്റത്ത് ഉമേഷ് യാദവും(25) ബുമ്രയും(24) നടത്തിയ മികച്ച ബാറ്റിംഗും സഹായിച്ചതോടെ ഇന്ത്യൻ സ്‌കോർ 466 ലേക്കാണ് എത്തിയത്.

ആദ്യ ഇന്നിംഗ്‌സിൽ 100 റൺസിന്റെ ലീഡ് നേടിയ ഇംഗ്ലണ്ടിന് മുന്നിൽ ഇന്ത്യ 368 റൺസിന്റെ വെല്ലുവിളി പ്രതിരോധിക്കാമെന്നായിരുന്നു ഇംഗ്ലണ്ടിന്റെ ധാരണ. എന്നാൽ ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടപ്പെടാതെ 100 റൺസിലേക്ക് മുന്നേറിയ ആതിഥേയരെ ഇന്ത്യൻ ബൗളിംഗ് നിര കശക്കിയെറിഞ്ഞു. ബുമ്രയും ജഡേജയും ഷാർദ്ദൂലും നടത്തിയ ബൗളിംഗ് ആക്രമണത്തെ പ്രതിരോധിക്കാൻ അഞ്ചാം ദിനത്തിൽ റൂട്ടിനും സംഘത്തിനുമായില്ല.

Tags: ind-eng
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies