സാവോ പോളോ: ഇതിഹാസ ഫുട്ബോൾ താരം പെലെ ആശുപത്രിയിൽ ചികിത്സയിൽ. ട്യൂമർ ചികിത്സയ്ക്കായാണ് ആശുപത്രിയിൽ പ്രവേശിച്ചത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. താൻ സുഖമായിരിക്കുന്നുവെന്നും ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും പെലെ സോഷ്യൽ മീഡിയയിൽ കുറിച്ചു.
80കാരനായ താരത്തിന് കഴിഞ്ഞയാഴ്ച നടത്തിയ കാർഡിയോ വാസ്കുലർ പരിശോധനയിലാണ് ട്യൂമർ ബാധ കണ്ടെത്തിയത്. തുടർന്ന് വൻകുടലിൽ രൂപപ്പെട്ട മുഴയെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ ശനിയാഴ്ചയായിരുന്നു ശസ്ത്രക്രിയ. കഴിഞ്ഞ ഓഗസ്റ്റ് 31 മുതൽ പെലെ ആശുപത്രിയിൽ ചികിത്സയിലാണ്.
Comments